വാളാട് ഇടിഞ്ഞ കൊല്ലി ക്വാറിയുടെ പ്രവർത്തനം പ്രദേശവാസികൾക്ക് ദുരിതമെന്ന് ക്വാറിവിരുദ്ധ സമരസമതി
മാനന്തവാടി: തവിഞ്ഞാൽ പഞ്ചായത്തിലെ വാളാട് ഇടിഞ്ഞ കൊല്ലി പ്രദേശത്ത് പ്രവർത്തിക്കുന്ന കരിങ്കല്ല് ക്വാറി പ്രദേശവാസികളുടെ ജീവിതം ദുരിതപൂർണമാക്കുകയാണ്. ക്വാറി പ്രവർത്തിക്കുന്നത് പാരിസ്ഥിതിക ആഖാത പഠന വകുപ്പ് നിർദ്ദേശിച്ചിട്ടുള്ള പൊതു നിയമങ്ങൾ പാലിക്കതെയും അനുവദിച്ചതിലും കൂടിയ സ്ഫോടനങ്ങൾ മൂലം ക്വാറിയുടെ സമീപത്തുള്ളവരുടെ വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും കിണറിലെ ജലനിരപ്പ് താഴ്ന്നതായും ക്ഷീരകർഷകരുടെ പശുക്കൾക്ക് ഗർഭം അലസുന്നതും വലിയ ശബ്ദത്തിൽ പാറ പൊട്ടിക്കുന്നത് കുഞ്ഞുകുട്ടികൾ ഉറക്കത്തിൽ നിന്ന് ഞെട്ടി ഉണരുന്നതതും പതിവാണ്. മുപ്പതടിയിൽ കുടുതൽ മണ്ണ് കഴിച്ചു മാറ്റിയാണ് പാറ ഖനനം ചെയ്യുന്നത്. എടുത്ത് മാറ്റുന്ന മണ്ണ്’ ജലസ്രോതസ്സുകളിലും കുന്നിൻ ചെരുവിലും നിക്ഷേപിച്ചു പുതിയ കുന്നുകൾ തന്നെ രുപപ്പെടുകയാണ്. മാറ്റിയിടുന്ന മണ്ണിന് 8 മീറ്റർ ഉയരം 20 മീറ്റർ വീതി 45 ഡിഗ്രി ചെരിവ് എന്നാ നിയമവും പാലിക്കുന്നില്ലന്നും വാളാട് ക്വാറിവിരുദ്ധ സമരസമതി വാർത്ത സമ്മേളനത്തിൽ പറഞ്ഞു.ക്വാറിക്ക് അനുവദിച്ച അൻപതു മീറ്ററിനുള്ളിൽ വിടുകളുള്ളത് പരിഗണിക്കാതെയാണ് ലൈസൻസ് നൽകിയിട്ടുള്ളത്.ശബ്ദവും പൊടിപടലങ്ങളും തടയന്നതിന് മണ്ണ് ഇടിയാതിരിക്കുന്നത്തിന് മുൻകരുതൽ നടപടി സ്വീകരിച്ചിട്ടില്ല. നോൺ ഇലക്ടിക്കൽ സങ്കേതിക വിദ്യ ഉപയോഗിച്ച് മാത്രമേ സ്ഫോടനങ്ങൾ പാടുള്ളു എന്ന നിയമവും ലംഘിക്കുകയാണ്. ടോറസ് ലോറികൾ നിരന്തരം ഓടുന്നതിനാൽ രണ്ട് വർഷം മുമ്പ് ടാറിങ്ങ് നടത്തിയ എടത്തന ഹയർ സെക്കണ്ടറി സ്കൂളിലേക്കുള്ള പഞ്ചായത്ത് റോഡ് തകർന്ന് കാൽനട പോലും ദുഷ്കരമായി.2019ലെ പ്രളയകാലത്ത് ക്വാറിയുടെ അടുത്ത് മലയിടഞ്ഞു വീട് നശിക്കുകയും സർക്കാർ പുനരധിവസിപ്പിക്കുകയും ചെയ്തു.വാളാട് വില്ലേജിൽ മൂന്നു ‘ക്വാറികൾക്ക് ലൈസൻസ് അനുവദിച്ച് കഴിഞ്ഞു.ഇനിയും പുതിയ ക്വാറികൾ തുടങ്ങാൻ ശ്രമം നടക്കുന്നതായും യാതൊരു പഠനങ്ങളും നടത്താതെ ക്വാറിക അനുവദിക്കുന്നത് വലിയ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമാവുമെന്ന് ജനങ്ങൾക്ക് അശങ്കയുണ്ട്. എല്ല വകുപ്പുകൾക്കും നിരവധി തവണ പരാതി നൽകിയിട്ടും നടപടി സ്വീകരിക്കത്താ സാഹചര്യത്തിൽ ക്വാറി അടച്ചു പുട്ടുന്നത് വരെ ശക്തമായ ജനകീയ സമരം നടത്തുനതിനാണ് ക്വാറിയുടെ പ്രവർത്തനം കൊണ്ട് ദുരിതമനുഭിക്കുന്നവരുടെ തിരുമാനം.നവംബർ 24 ന് ഞായറാഴ്ച്ച വൈകുന്നേരം 5 മണിക്ക് വാളാട് ടൗണിൽ ക്വാറിവിരുദ്ധ സമര സമതിയുടെ നേതൃത്വത്തിൽ ജനകീയ ധർണയും പ്രതിഷേധ പ്രകടനവും നടത്തുമെന്നും അറിയിച്ചു.വാർത്ത സമ്മേളനത്തിൽ റെജി മാത്യു, ജോണി പി വി, ജീനി ജോസഫ്, ലതിക മേലാട് എന്നിവർ പങ്കെടുത്തു.
Leave a Reply