വർണോത്സവം സംഘടിപ്പിച്ചു
കല്പറ്റ :ജില്ലാ ശിശുക്ഷേമസമിതിയുടെ നേതൃത്വത്തില്‍ വര്‍ണ്ണോത്സവം 2024 ന്റെ ഭാഗമായി ശിശുദിനാഘോഷം സംഘടിപ്പിച്ചു. കല്‍പ്പറ്റ എന്‍.എസ്.എസ് സ്‌കൂളില്‍ നടന്ന പരിപാടിയില്‍ കുട്ടികളുടെ പ്രധാന മന്ത്രി ബെറ്റിന ഫിലോമിന ജോസഫ്‌സ മ്മേളനം ഉദ്ഘാടനം ചെയ്തു. കണ്ണാടിപ്പറമ്പ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ തന്മയ രൂപകല്‍പ്പന ചെയ്ത ശിശുദിന സ്റ്റാമ്പ് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ശശീന്ദ്ര വ്യാസ് ശിശുക്ഷേമസമിതി ജില്ലാ സെക്രട്ടറി കെ രാജന് നല്‍കി പ്രകാശനം ചെയ്തു. പരിപാടിയില്‍ ഉപജില്ല-ജില്ലാതല പ്രസംഗ മത്സരത്തിലെ വിജയികള്‍ക്ക് സമ്മാനവിതരണം നടത്തി. കല്‍പ്പറ്റ എന്‍.എസ്.എസ് സ്‌കൂളില്‍ നടന്ന പരിപാടിയില്‍ കുട്ടികളുടെ പ്രസിഡന്റ് മുഹമ്മദ് അമിന്‍ഷ, കുട്ടികളുടെ സ്പീക്കര്‍ എ.എസ് ആല്‍ഫിന്‍ ജോര്‍ജ്, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ബാബു പ്രസന്നകുമാര്‍, ശിശുക്ഷേമ സമിതി ട്രഷറര്‍ കെ സത്യന്‍, ശിശുക്ഷേമ സമിതി ജോയിന്റ് സെക്രട്ടറി സി. കെ ഷംസുദ്ദീന്‍, ശിശുക്ഷേമ സമിതി എക്‌സിക്യൂട്ടീവ് അംഗങ്ങളായ സി ജയരാജന്‍, പി.ആര്‍ ഗിരിനാഥന്‍, പി ഗീത, കെ.എന്‍ രവീന്ദ്രന്‍, എം.പി മത്തായി, അജി, ബഷീര്‍, എയ്ഞ്ചലീന മരിയ വിന്‍സന്റ്, നിവേദ് ക്രിസ്റ്റി ജയ്‌സണ്‍ എന്നിവര്‍ സംസാരിച്ചു.
Leave a Reply