നല്ല നടപ്പ് നിയമം* *ശില്‍പശാല നടത്തി
കല്പറ്റ :പ്രൊബേഷന്‍ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ പ്രൊബേഷന്‍ ഓഫീസിന്റെയും ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും ആഭിമുഖ്യത്തില്‍ ജില്ലയിലെ വിവിധ കോടതികളിലെ ന്യായാധിപന്‍മാര്‍ക്കായി നല്ല നടപ്പ് നിയമവുമായി ബന്ധപ്പെട്ട് ശില്‍പശാല സംഘടിപ്പിച്ചു. ശില്‍പശാല ജില്ലാ ജഡ്ജി എസ്. നസീറ ഉദ്ഘാടനം ചെയ്തു. കല്‍പ്പറ്റ ഗ്രീന്‍ ഗേറ്റ് ഹോട്ടലില്‍ നടന്ന പരിപാടിയില്‍ ചീഫ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് എ.ബി അനൂപ്, ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ കെ മുഹമ്മദ് ജാബിര്‍, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി അനീഷ് ചാക്കോ, പ്രൊബേഷന്‍ അസിസ്റ്റന്റ് പി. മുഹമ്മദ് അജ്മല്‍ എന്നിവര്‍ സംസാരിച്ചു.
Leave a Reply