പോലീസ് സ്റ്റേഷനുകൾ സന്ദർശിച്ച് കുട്ടി പോലീസ്
മീനങ്ങാടി/പടിഞ്ഞാറത്തറ: പോലീസ് സ്‌റ്റേഷന്‍ നേരിട്ടു കണ്ട് പ്രവർത്തന രീതികൾ മനസിലാക്കാൻ എസ്. പി. സി സീനിയർ കേഡറ്റുകളെത്തി. മീനങ്ങാടി ഗവണ്മെന്റ് ഹൈസ്കൂളിലെ കുട്ടികൾ മീനങ്ങാടി സ്റ്റേഷനിലും ,തരിയോട് ഗവ. ഹൈസ്കൂളിലെ കുട്ടികൾ പടിഞ്ഞാറത്തറ സ്റ്റേഷനിലുമാണ് ശനിയാഴ്ച അധ്യാപകർക്കൊപ്പം സന്ദർശനം നടത്തിയത്. ലോക്കപ്പും തോക്കുകളും ലത്തിയുമെല്ലാം കുട്ടികള്‍ക്ക് പരിചയപ്പെടുത്തി. മീനങ്ങാടി സ്റ്റേഷനിലെ അസി സബ് ഇൻസ്‌പെക്ടർമാരായ സഫിയ, സബിത എന്നിവരുടെ നേതൃത്വത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ റസീന, രഞ്ജിത്ത്, സിവിൽ പോലീസ് ഓഫീസർമാരായ അനുമോൾ, ഖാലിദ് തുടങ്ങിയവർ പോലീസ് സ്‌റ്റേഷന്റെ ദൈനം ദിന പ്രവര്‍ത്തനങ്ങളെ കുറിച്ച് കുട്ടികൾക്ക് പറഞ്ഞു കൊടുത്തു.
Leave a Reply