December 11, 2024

മഠാപ്പറമ്പ് വനമേഖലയിലേക്ക് വിനോദസഞ്ചാരികൾക്ക് വിലക്ക് 

0
Img 20241117 Wa0012

പുൽപ്പള്ളി: ചെതലയം റേഞ്ചിലെ മഠാപ്പറമ്പ് വനമേഖലയിലേക്ക് വിനോദ സഞ്ചാരികളുടെ പ്രവേശനം തടഞ്ഞ് വനം വകുപ്പ് ബോർഡ് സ്ഥാപിച്ചു. വനമേഖല കാണാൻ സഞ്ചാരികളുടെ തിരക്ക് വർദ്ധിച്ചതോടെയാണ് വിനോദ സഞ്ചാരത്തിന് വിലക്ക് ഏർപ്പെടുത്തിയത്. കോളറാടു കുന്നിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കുകയും കാവലിന് ഗേറ്റിൽ ആളെ നിയമിക്കുകയും ചെയ്തു. വിലക്കു ലംഘിച്ച് വനത്തിൽ കയറുന്നവരുടെ പേരിൽ നടപടിയുണ്ടാകുമെന്ന് അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *