നാട്ടൊരുമയിൽ പൊതു ശുചീകരണം നടത്തി
കാവുംമന്ദം: തരിയോട് ഗ്രാമപഞ്ചായത്തിന്റെ ക്ലീൻ തരിയോട് പദ്ധതിയോട് സഹകരിച്ചുകൊണ്ട് താന്നിക്കാമൂല സ്വാശ്രയ സംഘം പ്രവർത്തകർ എടത്തറകടവ് പാലവും കാവുംമന്ദം ടൗൺ വരെയുള്ള ഒരു കിലോമീറ്റർ ദൂരത്തിലുള്ള റോഡിന് ഇരുവശത്തെയും കാടുകൾ വെട്ടിയും മാലിന്യം ശേഖരിച്ചും വൃത്തിയാക്കി. സംഘത്തിൻറെ ഇരുപത്തിരണ്ടാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ ശുചീകരണ പരിപാടി തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡണ്ട് ബെന്നി മോളോപറമ്പിൽ അധ്യക്ഷത വഹിച്ചു. പാലത്തിനും റോഡിൻറെ ഇരുവശവും വാഹനങ്ങൾക്ക് കാഴ്ച മറക്കുന്ന രൂപത്തിലുള്ള കാടുകളാണ് ഈ പ്രവർത്തിയിലൂടെ വെട്ടി മാറ്റിയത്. സെക്രട്ടറി ബേബി വെള്ളാരംകാലായിൽ,ജോസ് ഇടയാടിയിൽ, വില്ലി വെള്ളാരംകാലയിൽ, ബെന്നി വെള്ളാരംകാലയിൽ, ജോണി കടുത്താംതൊട്ടിയിൽ
പി.യു. ജോസഫ്, ജോൺസൺ മഠത്തിൽ തുടങ്ങിയവർ നേതൃത്വം നൽകി…
Leave a Reply