പ്ലാറ്റിനം ജൂബിലിയിൽ സർവജന വിദ്യാർത്ഥികൾക്ക് കേണൽ ജോസുദാസിന്റെ സ്നേഹം
ബത്തേരി: സർവജന ഹയർ സെക്കണ്ടറി സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഹൈദരാബാദിൽ എത്തിയ വിദ്യാർത്ഥികൾക്ക് അവിസ്മരണീയമായ അനുഭവമായി. 1950 ലെ ആദ്യ ബാച്ച് വിദ്യാർത്ഥിയും, 1971-ലെ ഇന്ത്യ-പാക് യുദ്ധത്തിൽ ഇൻഫൻട്രി ലീഡറായും വേറിട്ടു നിന്ന കേണൽ ജോസുദാസ് വിദ്യാർത്ഥികളുമായി സംവദിച്ച് അനുഭവങ്ങൾ പങ്കുവെച്ചു.
കേണൽ ജോസുദാസും ഭാര്യ കാഞ്ചനമാലയും വിദ്യാർത്ഥികൾക്ക് സ്നേഹവിരുന്ന് ഒരുക്കി. സർവജനയിലെ തന്റെ സഹപാഠികളെയും അധ്യാപകരെയും കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച കേണൽ, യുദ്ധാനുഭവങ്ങളും പങ്കുവെച്ചു. അന്നത്തെ കാലത്തെ ശമ്പളത്തെക്കുറിച്ചുള്ള വിവരം കേട്ട് വിദ്യാർത്ഥികൾ അമ്പരന്നു.
അന്ന് കേണലിന് 350 രൂപയും ഐ എ എസ് ഉദ്യോഗ്രസ്തർക്ക് 325 രൂപയുമായിരുന്നു പ്രതിമാസ ശമ്പളം .
സർവജനയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളിൽ പങ്കെടുക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ച കേണൽ, വിദ്യാർത്ഥികളെ പ്രചോദിപ്പിച്ച് സ്നേഹ വിരുന്ന് ഒരുക്കി. ഈ അനുഭവം വിദ്യാർത്ഥികളുടെ ഹൃദയത്തിൽ എന്നും നിലനിൽക്കും.
Leave a Reply