ചുമട്ടു തൊഴിലാളികളുടെ ജോലിയും കൂലിയും സംരക്ഷിക്കുക ഐ എൻ ടി യു സി ചുമട്ടു തൊഴിലാളി ബോർഡ് ഓഫിസിനു മുന്നിൽ ധർണ്ണ സമരം നടത്തി
കൽപ്പറ്റ:ചുമട്ടുതൊഴിലാളികളുടെ ജോലിയും കൂലിയും സംരക്ഷിക്കുക,ക്ഷേമനിധി ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കുക, സ്കാറ്റേർഡ് വിഭാഗം തൊഴിലാളികൾക്കായി ക്ഷേമ പദ്ധതികൾ പരിഷ്കരിക്കുക, എൻ എഫ് എസ് എ ബെവ്കോ തൊഴിലാളികളുടെ കൂലി വർദ്ധനവ് നടപ്പിലാക്കുക,ചുമട്ടുതൊഴിലാളി നിയമം കാലോചിതമായി പരിഷ്കരിക്കുക, ആനുകൂല്യങ്ങൾ സമയബന്ധിതമായി വിതരണം ചെയ്യുക,ഇ എസ് ഐ പദ്ധതി നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ജില്ലയിലെ ചുമട്ടു തൊഴിലാളി ക്ഷേമ നിധി ബോർഡ് ഓഫീസുകൾക്ക് മുന്നിൽ ഐ എൻ ടി യു സി ധർണ്ണ സമരങ്ങൾ സംഘടിപ്പിച്ചു. കൽപ്പറ്റ ചുമട്ടു തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലാ ഓഫീസിനു മുന്നിലേക്ക് നടത്തിയ ധർണ്ണ സമരത്തിന്റെ ജില്ലാ തല ഉദ്ഘാടനം ഐ എൻ ടി യൂ സി ജില്ലാ പ്രസിഡന്റ് പി പി ആലി നിർവഹിച്ചു. ചുമട്ടു തൊഴിലാളി ഫെഡറേഷൻ ഐ എൻ ടി യൂ സി കൽപ്പറ്റ റീജിയണൽ പ്രസിഡന്റ് മാടായി ലത്തീഫ് അധ്യക്ഷത വഹിച്ചു.ബി സുരേഷ് ബാബു,ഗിരീഷ് കൽപ്പറ്റ,മോഹൻദാസ് കോട്ടക്കൊല്ലി,കെ കെ രാജേന്ദ്രൻ,അഷ്റഫ് ഗൂഡലായി,പി അഷ്റഫ്,കെ മഹേഷ് തുടങ്ങിയവർ പ്രസംഗിച്ചു. ബത്തേരി ചുമട്ടുതൊഴിലാളി ക്ഷേമനിധി ഓഫീസിന് മുന്നിൽ നടത്തിയ ധർണ്ണ സമരം മുൻ ഡിസിസി പ്രസിഡണ്ട് സി പി വർഗീസ് ഉദ്ഘാടനം ചെയ്തു. ഐ എൻ ടി യു സി ജില്ലാ ജനറൽ സെക്രട്ടറി സി എ ഗോപി അധ്യക്ഷത വഹിച്ചു. വി പി മൊയ്ദീൻ,റിയാസ് ബത്തേരി,കുട്ടൻ ബത്തേരി തുടങ്ങിയവർ സംസാരിച്ചു. മീനങ്ങാടി ചുമട്ടു തൊഴിലാളി ക്ഷേമനിധി ഓഫീസിനു മുന്നിലേക്ക് നടത്തിയ ധർണ്ണ സമരം ഐ എൻ ടി യു സി ജില്ലാ ജനറൽ സെക്രട്ടറി ശ്രീനിവാസൻ തൊവരിമല ഉദ്ഘാടനം ചെയ്തു.ചുമട്ടു തൊഴിലാളി ഫെഡറേഷൻ ഐ എൻ ടി യു സി ജില്ലാ പ്രസിഡന്റ് സലാം മീനങ്ങാടി അധ്യക്ഷത വഹിച്ചു. ഉമ്മർ കെ,ഷൈജൽ കുമ്പളേരി തുടങ്ങിയവർ സംസാരിച്ചു. മാനന്തവാടി ചുമട്ടുതൊഴിലാളി ക്ഷേമനിധി ഓഫീസിന് മുന്നിൽ നടത്തിയ ധർണ്ണ സമരം മാനന്തവാടി മുനിസിപ്പൽ കൗൺസിലർ പി ഷംസുദ്ധീൻ ഉദ്ഘാടനം ചെയ്തു. മൊയ്തു അധ്യക്ഷത വഹിച്ചു.കെ മുസ്തഫ തുടങ്ങിയവർ സംസാരിച്ചു. പുൽപള്ളി ക്ഷേമനിധി ഓഫീസിനു മുന്നിൽ നടത്തിയ ധർണ്ണ സമരം പുൽപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ടി എസ് ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു. ഐ എൻ ടി യു സി ജില്ലാ ജനറൽ സെക്രട്ടറി മണി പാമ്പനാൽ അധ്യക്ഷത വഹിച്ചു. മനോജ് ഉതുപ്പാൻ തുടങ്ങിയവർ സംസാരിച്ചു. കണിയാമ്പറ്റ ക്ഷേമ നിധി ഓഫീസിനു മുന്നിൽ നടത്തിയ ധർണ്ണ സമരം ഐ എൻ ടി യു സി ജില്ലാ ജനറൽ സെക്രട്ടറി താരീഖ് കടവൻ ഉദ്ഘാടനം ചെയ്തു. ഐ എൻ ടി യു സി പനമരം മണ്ഡലം പ്രസിഡന്റ് അജയ്ഘോഷ് അധ്യക്ഷത വഹിച്ചു. മുത്തലിബ് പഞ്ചാര തുടങ്ങിയവർ സംസാരിച്ചു.
Leave a Reply