അറവു മാലിന്യ പ്ലാന്റ് അടച്ചു പൂട്ടണം:
മുട്ടിൽ:- മുട്ടിൽ കൊളവയലിൽ പ്രവർത്തിക്കുന്ന കോഴി മാലിന്യ പ്ലാന്റ് അടച്ചുപൂട്ടുകയോ , പുഴയോരത്തുനിന്ന് മാറ്റി സ്ഥാപിക്കുകയോ ചെയ്യണമെന്ന് മുട്ടിൽ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ആവശ്യപ്പെട്ടുകൊണ്ട് പ്രതിഷേധ ധർണ്ണ നടത്തി. എം.ഒ. ദേവസ്യ ധർണ്ണ ഉദ്ഘാടനം ചെയ്തു. പ്രസ്തുത പ്ലാന്റിൽ നിന്നുള്ള മാലിന്യങ്ങൾ മൂലം ദുർഗന്ധവും പ്രദേശത്തെ ആളുകളുടെ സൈര്യജീവിതം തടസ്സപ്പെടുത്തുന്നുണ്ടെന്നും ബേധ്യപ്പെട്ടു. ധർണ്ണ സമരത്തിൽ മുട്ടിൽമണ്ഡലം പ്രസിഡന്റ് ജോയി തൊട്ടിത്തറ അധ്യക്ഷത വഹിച്ചു.സുന്ദർരാജ് എടപ്പെട്ടി ,ഷിജു ഗോപാൽ, കെ. പത് മനാഭൻ , കെ. ഫെന്നികൃര്യൻ, പി.കൃഷ്ണൻ , ഫൈസൽ പാപ്പിന, അനീഷ് കാര്യമ്പാടി, സരോജിനി വേണുഗോപാൽ, ദിനേശൻ കാര്യമ്പാടി, പി. നൗഫൽ കൊള വയൽ, പി. വിനായകൻ,എസ്. ഇക്ബാൽ, കെ.നിഷ കാര്യമ്പാടി , പി.സുദിന ,വി.കെ. സുകുമാരൻ ,എസ് സുമി എന്നിവർ സംസാരിച്ചു.
Leave a Reply