അക്ഷയ വാർഷികാഘോഷത്തിന്റെ ഭാഗമായി സൗജന്യ സേവനവുമായി അക്ഷയ കൂട്ടായ്മ
കല്‍പ്പറ്റ: അക്ഷയ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം 18 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി സൗജന്യ സേവനവുമായി ജില്ലയിലെ അക്ഷയ കൂട്ടായ്മ. ഭിന്നശേഷിക്കാര്‍ക്കുള്ള യുഡിഐഡി കാര്‍ഡ്, കര്‍ഷകര്‍ക്കുള്ള പിഎം കിസാന്‍ സമ്മാന്‍ നിധി, പട്ടികജാതി-വര്‍ഗത്തില്‍പ്പെട്ടവരുടെ ജനന സര്‍ട്ടിഫിക്കറ്റ് എന്നിവയുമായി ബന്ധപ്പെട്ട സേവനമാണ് 23 വരെ സൗജന്യമായി നല്‍കുകയെന്ന് കൂട്ടായ്മ ഭാരവാഹികളായ ജോണ്‍ മാത്യു, കെ.കെ. സോണി ആസാദ്, പി.ആര്‍. സുഭാഷ്, ഇ.കെ. മധു, എ. സെമീന, ഷീജ സുരേഷ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വാര്‍ഷികാഘോഷ സമാപനം ഡിസംബര്‍ 14ന് വിവിധ പരിപാടികളോടെ നടത്തും.
Leave a Reply