ജില്ലാ ക്യാൻസർ സെന്ററിലേക്ക് ദുരിത യാത്ര ബിജെപി വാഴനട്ടു പ്രതിഷേധിച്ചു
മാനന്തവാടി :വയനാട് ജില്ലയിലെ ഏക ക്യാൻസർ
സെന്ററായ അംബേദ്ക്കർ ക്യാൻസർ
സെന്ററിലേക്ക് ഉള്ള റോഡുകൾ
പൂർണ്ണമായും തകർന്ന് രോഗികൾ
ഉൾപ്പെടെയുള്ള നൂറുകണക്കിന്
ആളുകൾ യാത്ര ദുരിതത്തിലായ
സാഹചര്യത്തിലാണ് ബിജെപി
സമരവുമായി എത്തിയത്.
ഡയാലിസിസ് യൂണിറ്റ്, ക്യാൻസർ
രോഗികളുടെ കിടത്തി ചികിത്സ
തുടങ്ങിയ സൗകര്യങ്ങൾ ഉള്ള
ആശുപത്രിയാണ് അംബേദ്ക്കർ
ക്യാൻസർ സെന്റർ, ദൈനം ദിനം
ആംബുലൻസ് ഉൾപ്പെടെ നിരവധി
വാഹനങ്ങളാണ് ഈ റോഡിലൂടെ
കടന്നുപോകുന്നത്. നിരവധിതവണ
ബന്ധപ്പെട്ട അധികാരികളെ കണ്ട്
റോഡിന്റെ ശോചനീയാവസ്ഥ
പരിഹരിക്കപ്പെടണമെന്ന്
ആവശ്യപ്പെട്ടെങ്കിലും ഇത് വരെ റോഡ്
ഗതാഗത യോഗ്യമായിട്ടില്ല. ഇതിൽ
പ്രതിഷേധിച്ചാണ്ബി.ജെ.പി റോഡിൽ
വാഴ നട്ട് സുചനാസമരവുമായി രംഗത്ത്
ഇറങ്ങിയത്. സമരം മണ്ഡലം ജനറൽ
സെക്രട്ടറി ജിതിൻ ഭാനു ഉദ്ഘാടനം
ചെയ്തു. അനീഷ് അദ്ധ്യക്ഷത വഹിച്ചു.
വിജയൻ മങ്കൊല്ലി, ചന്ദ്രശേഖരരൻ,
രമേശൻ, അജേഷ് തുടങ്ങിയവർ നേതൃത്വം നൽകി.
Leave a Reply