വയനാട്ടിൽ ഹർത്താൽ ജനങ്ങൾ ഏറ്റെടുത്തു, പലയിടത്തും വാഹനങ്ങൾ തടഞ്ഞു.
കൽപ്പറ്റ: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ വയനാടിന് പ്രത്യേക സാമ്പത്തിക പാക്കേജിൽ പണം അനുവദിക്കാത്ത കേന്ദ്ര സർക്കാർ നിലപാടിനെതിരെ യു.ഡി.എഫും വയനാട് ജില്ലയിൽ ഹർത്താൽ ആഹ്വാനം ചെയ്ത് രാവിലെ 6 മുതൽ ആരംഭിച്ചു.കടകമ്പോളങ്ങൾ അടഞ്ഞു കിടക്കുന്നു. ലക്കിടിയിലും കൽപ്പറ്റയിലും ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. പെട്രോൾ പമ്പുകളും അടഞ്ഞ് കിടക്കുന്നതിനാൽ അവശ്യ സർവീസ് നടത്തുന്ന വാഹനങ്ങൾക്ക് ഇന്ധനം നിറയ്ക്കാൻ ബുദ്ധി മുട്ടുന്നുണ്ട്.
6 മണിക്ക് ഹർത്താൽ. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
Leave a Reply