December 13, 2024

മാവോയിസ്റ്റ് നേതാവ് വിക്രംഗൗഡ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

0
Img 20241119 090607

കർണാടക:വയനാടുൾപ്പെടെയുള്ള മേഖലകളിൽ മാവോ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ വിക്രം ഗൗഡ ഏറ്റ് മുട്ടലിൽ കൊല്ലപ്പെട്ടു.

 

ദക്ഷിണേന്ത്യയിലെ പ്രമുഖ മാവോയിസ്റ്റ് നേതാവാണ് വിക്രം ഗൗഡ. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. കര്‍ണാടകയിലെ ഉഡുപ്പി ജില്ലയിലെ കാര്‍ക്കള താലൂക്കിലെ സീറ്റമ്പൈലു പ്രദേശത്ത് നക്‌സല്‍ വിരുദ്ധ സേനയുമായുണ്ടായ ഏറ്റുമുട്ടലിലായിരുന്നു അന്ത്യം. ശൃംഗേരി, നരസിംഹരാജപുര, കാര്‍ക്കള, ഉഡുപ്പി മേഖലകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഗൗഡയുടെ സാന്നിധ്യമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കര്‍ണാടക പൊലീസും ആന്റി നക്‌സല്‍ ഫോഴ്‌സും ഹിബ്രി വനമേഖലയില്‍ തിരച്ചില്‍ നടത്തുന്നതിനിടെ 5 മാവോയിസ്റ്റുകളെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഇവരുമായി ഏറ്റുമുട്ടല്‍ ഉണ്ടായി.ഈ ഏറ്റുമുട്ടലിലാണ് വിക്രം ഗൗഡ കൊല്ലപ്പെട്ടതെന്നാണ് ലഭ്യമായ വിവരം. നേരത്തെ ചിക്കമംഗളുരു ഭാഗത്ത് വിക്രം ഗൗഢയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. 2016ല്‍ നിലമ്പൂരില്‍ നടന്ന ഏറ്റുമുട്ടലില്‍ രക്ഷപ്പെട്ട ആളാണ് വിക്രം ഗൗഡ.

മാവോയിസ്റ്റ് മിലിറ്ററി ഓപ്പറേഷന്‍സ് മേധാവിയായ വിക്രം ഗൗഡ വയനാട് കബനിദളത്തിനും നേതൃത്വം നൽകിയിരുന്നു. ഇതിൻ്റെ പ്രവർത്തകരെല്ലാം വലയിലായതോടെ ദളം പ്രവർത്തനം ശുഷ്ക്കമായിരുന്നു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *