അയ്യപ്പഭക്തർ സഞ്ചരിച്ച ബസ് മറഞ്ഞുണ്ടായ അപകടത്തിൽ ചികിത്സയിലായ വരുടെ എണ്ണം 27 ആയി
തിരുനെല്ലി: തെറ്റുറോഡിന് സമീപം ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സ തേടിയവരുടെ എണ്ണം 27 ആയി. മൈസൂർ ഹുൻസൂർ ബിലികെരെ സ്വദേശികളായ മുത്തുസ്വാമി (42), നിരഞ്ജൻ (19), സാഗർ (17), സഞ്ജയ് (30), ശ്രേയസ് (24), യതീഷ് (14), ഹേമന്ത് കുമാർ (29), സച്ചിൻ (25), പുണ്യശ്രീ (8), ജീവ (17), എം.രവി (38), പ്രദീപ് (35), സുരേഷ് (42), രാജു (53), മനു (21), വാസു (31), ഹരീഷ് (39), ജയകുമാർ (28), പ്രവീൺ (27), എം രവി (36), ആർ എം പ്രഭു (26), രാജേഷ് (45), കിരൺ (19), നിശ്ചൽ (19), ഹേമന്ത് (24), ചേതൻ (24), ഹരീഷ് (39) എന്നിവരാണ് ഇതുവരെ മാനന്തവാടി മെഡിക്കൽ കോളേജിൽ ചികിത്സ തേടിയത്. ഇവരുടെ ആരുടേയും നില ഗുരുതരമല്ല.
Leave a Reply