December 9, 2024

ദുരന്തബാധിതരെ അപമാനിച്ച വി മുരളീധരൻ മാപ്പുപറയണം: സി കെ ശശീന്ദ്രൻ

0
Img 20241119 184914

കൽപ്പറ്റ:മുണ്ടക്കൈ–-ചൂരൽമല ഉരുൾപൊട്ടൽ നിസാരവൽക്കാരിച്ച്‌ ദുരന്തബാധിതരെ അപമാനിച്ച ബിജെപി നേതാവ്‌ വി മുരളീധരൻ മാപ്പുപറയണമെന്ന്‌ എൽഡിഎഫ്‌ വയനാട്‌ ജില്ലാ കൺവീനർ സി കെ ശശീന്ദ്രൻ പറഞ്ഞു. നിസാര ദുരന്തമായിരുന്നെങ്കിൽ പ്രധാനമന്ത്രി നരേന്ദ്രമോദി എന്തിന്‌ നേരിട്ടെത്തി സഹായം വാഗ്ദാനം ചെയ്‌തതെന്ന്‌ മുറുപടി പറയണം. സംസ്ഥാനത്തോടുള്ള ബിജെപിയുടെ രാഷ്‌ട്രീയ വിവേചനമാണ്‌ പുറത്തുവരുന്നത്‌. മുളീധരന്റെ പ്രസ്‌താവന കേരളത്തിലെ ജനങ്ങളെയാകെ കളിയാക്കുന്നതാണ്‌. കേന്ദ്ര സർക്കാരിന്റെ ക്രൂരമായ നിലപാടിനെ ന്യായീകരിക്കാനുള്ള ശ്രമമാണെന്നും സി കെ ശശീന്ദ്രൻ കൽപ്പറ്റയിൽ മാധ്യമങ്ങളോട്‌ പറഞ്ഞു. മുരളീധരന്റെ പ്രസ്‌താവനയോടെ ബിജെപിയുടെ തനിമുഖം ഒരിക്കൽകൂടി പുറത്തുവന്നെന്ന്‌ ടി സിദ്ദിഖ്‌ എംഎൽഎ പ്രതികരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *