അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന ബോക്സിങ് സെലക്ഷനുമായി ബന്ധമില്ലെന്ന് കേരള സ്റ്റേറ്റ് അമേച്ചർ ബോക്സിങ് അസോസിയേഷൻ
കൽപ്പറ്റ : സംസ്ഥാന ബോക്സിങ് സെലക്ഷൻ എന്ന പേരിൽ വൈത്തിരിയിൽ അംഗീകാരമില്ലാതെ നടത്തുന്നബോക്സിങ് സെലക്ഷനുമായി കേരള സ്റ്റേറ്റ് അമേച്ചർ ബോക്സിങ് അസോസിയേഷനുമായി യാതൊരു ബന്ധവും ഇല്ലെന്ന് ബോക്സിങ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ഇൻ ചാർജും വയനാട് ജില്ലാ പ്രസിഡണ്ടുമായ കെ ഉസ്മാൻ അറിയിച്ചു.കേരള സ്റ്റേറ്റ് അമേച്ചർ ബോക്സിങ് അസോസിയേഷനു മാത്രമേ സെലക്ഷൻ നടത്താനുള്ള അവകാശമുള്ളൂ .കൃത്രിമ മാർഗ്ഗത്തിലൂടെ സൃഷ്ടിച്ചെടുത്ത ചില സംഘടനകൾ ഇത്തരം മത്സരങ്ങൾ നടത്തുന്നതിനെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് വയനാട് ജില്ലാ സെക്രട്ടറി വി.സി ദീപേഷും അറിയിച്ചു
Leave a Reply