ഹർത്താലുകൾ പ്രഖ്യാപിച്ച് മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ ഹനിക്കുകയുംബലംപ്രയോഗിച്ചും സ്ഥാപനങ്ങൾ അടപ്പിക്കുകയും ചെയ്യുന്ന സമരമുറ ഒഴിവാക്കണം
കൽപ്പറ്റ:ഹർത്താലുകൾ പ്രഖ്യാപിച്ച് മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ ഹനിക്കുകയും ഭീഷണിപ്പെടുത്തിയും ബലംപ്രയോഗിച്ചും സ്ഥാപനങ്ങൾ അടപ്പിക്കുകയും ചെയ്യുന്ന പ്രാകൃത സമരമുറ ബന്ധപ്പെട്ട പാർട്ടികൾ ഒഴിവാക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി വയനാട് ജില്ലാ കൗൺസിൽ യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടുകോവിഡ് മഹാമാരി മൂലവും സാമ്പത്തിക അസ്ഥിരാവസ്ഥ മൂലവും ഒടുവിൽ ചൂരൽമല ദുരന്തവും സമാനതകളില്ലാത്ത തകർച്ചയാണ് നാട്ടിൽ ഉണ്ടായിട്ടുള്ളത് അനുഭവിച്ച ജനങ്ങളെ സംരക്ഷിക്കുന്നതിന് പകരം വീണ്ടും ഹർത്താലുകൾ പ്രഖ്യാപിച്ചു ജനജീവിതം നിശ്ചലമാക്കുന്ന രീതി തുടർന്നു വരുന്നത് അവസാനിപ്പിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്നും ഏകോപനസമിതി ആവശ്യപ്പെട്ടു. ഈ രീതി തുടർന്നാൽ നാടിൻറെ സമ്പദ്ഘടന പോകുമെന്ന് യോഗം വിലയിരുത്തി കൈനാട്ടി ജില്ലാ വ്യാപാര ഭവനിൽകേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കൗൺസിൽ യോഗം സംസ്ഥാന വൈസ് പ്രസിഡണ്ട് കെ അഹമ്മദ് ശരീഫ് ഉദ്ഘാടനം ചെയ്തു ജില്ലാ പ്രസിഡണ്ട് ജോജിൻ ടി ജോയ് അധ്യക്ഷത വഹിച്ചു ജില്ലാ ജനറൽ സെക്രട്ടറി കെ ഉസ്മാൻ ,ട്രഷറർ നൗഷാദ് കരിമ്പനക്കൽ വനിതാ വിംങ് സംസ്ഥാന പ്രസിഡണ്ട് ശ്രീജ ശിവദാസ് ,യൂത്ത് വിങ്ങ് ജില്ലാ പ്രസിഡണ്ട് സംഷാദ്,മുനീർ മാണ്ടാട്, മുനീർ നെടുങ്കരണ,സി രവീന്ദ്രൻ, ഡോ.മാത്യു തോമസ്, കെ.ടി. ഇസ്മായിൽ,സി വി വർഗീസ്, വി ഹരിദാസ്, പി എം സുധാകരൻ, എ പി ശിവദാസ്, പി.വി.മഹേഷ്, അനിൽ കുമാർ,അജിത്ത് കൽപ്പറ്റ,പി.ടി അഷ്റഫ്, വി. വി വർഗീസ്, മാധവൻ തോമാട്ട്ചാൽ, സേവ്യർ കരണി, ജോയ് പനമരം,നൂറുദ്ദീൻ പനമരം, സിജിത്ത് ചന്ദ്രകാന്തി, അമ്പിളി,തുടങ്ങിയവർ പ്രസംഗിച്ചു
Leave a Reply