ദിശ – ഹയർ സ്റ്റഡീസ് എക്സ്പോ സ്വാഗത സംഘം രൂപീകരിച്ചു.
സു .ബത്തേരി :പൊതുവിദ്യാഭ്യാസ വകുപ്പ് (ഹയർ സെക്കന്ററി വിഭാഗം)
കരിയർ ഗൈഡൻസ് & അഡോളസെന്റ് കൗൺസിലിംഗ് സെൽ ജില്ലാ തലത്തിൽ ഗവ. സർവ്വജന ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിക്കുന്ന ദിശ – ഹയർ സ്റ്റഡീസ് എക്സ്പോയുടെ സ്വാഗത സംഘം രൂപീകരിച്ചു. 2024 നവംബർ 29, 30 തീയ്യതികളിൽ ആണ് ദിശ നടക്കുന്നത്. ദിശയുടെ ഭാഗമായി കരിയർ സെമിനാറുകൾ, സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങളുടെ സ്റ്റാളുകൾ, വിദ്യാർത്ഥികളുടെ പേപ്പർ പ്രസൻ്റേഷൻ ഉൾപ്പെടുന്ന കരിയർ കോൺക്ലേവ്, കരിയർ ചാർട്ടുകളുടെ പ്രദർശനം, കെ. ഡാറ്റ് കേരള ഡിഫ്രൻഷ്യൽ ആപ് റ്റ്യൂഡ് ടെസ്റ്റ് എന്നിവ സംഘടിപ്പിക്കും. വിദ്യാർത്ഥികൾക്ക് തങ്ങളുടെ അഭിരുചിക്കനുസരിച്ചുള്ള കരിയർ തിരഞ്ഞെടുക്കാൻ ഈ പരിപാടി സഹായകമാകും.
സ്വാഗത സംഘം രൂപീകരണം ഉദ്ഘാടനം
സുൽത്താൻ ബത്തേരി നഗരസഭ ചെയർമാൻ ടി. കെ രമേശ് നിർവ്വഹിച്ചു.
ദിശ ലോഗോ പ്രകാശനം വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ടോം ജോസ് നിർവഹിച്ചു. പി.ടി.എ. പ്രസിഡണ്ട് ടി കെ ശ്രീജൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പാൾപി എ അബ്ദുൾനാസർ സ്വാഗതം പറഞ്ഞു. കരിയർ ഗൈഡൻസ് ജില്ലാ കോഡിനേറ്റർ കെ. ബി. സിമിൽ പദ്ധതി വിശദീകരിച്ചു. ജില്ലാ കോഡിനേറ്റർ ഷിവി കൃഷ്ണൻ, ഫിലിപ്പ് സി ഇ, ജിജി ജേക്കബ്, മനോജ് ജോൺ എന്നിവർ സംസാരിച്ചു.
Leave a Reply