പോലീസ് സ്റ്റേഷൻ സന്ദർശിച്ച് കുട്ടിപൊലീസുകൾ
തൊണ്ടർനാട്:പോലീസ് സ്റ്റേഷൻ സന്ദർശിച്ച് സ്റ്റേഷനുകളിലെ പ്രവർത്തനങ്ങൾ നേരിട്ട് കണ്ടു മനസ്സിലാക്കാൻ കുട്ടി പോലീസുകൾ സ്റ്റേഷനിൽ എത്തി. എം ടി ഡി എം ഹൈ സ്കൂളിലെ സ്റ്റുഡൻറ് പോലീസ് കേഡറ്റുകൾ ആണ് പോലീസ് സ്റ്റേഷൻ സന്ദർശിച്ചത്. അല്പം ഭയത്തോട് കൂടി മാത്രം വീക്ഷിച്ചിരുന്ന പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ സൗഹാർദ്ദപരമായ പെരുമാറ്റം കേഡറ്റുകളെ ഏറെ ആകർഷിച്ചു. ലോക്കപ്പ് റൂമുകളും വിവിധ തരം ആയുധങ്ങളും വയർലെസ് സെറ്റിൻ്റെ ഉപയോഗവും കേഡറ്റുകൾക്ക് പോലീസ് ഉദ്യോഗസ്ഥർ വിശദമാക്കി കൊടുത്തു… എസ് ഐ മൊയ്തു , എ എസ് ഐ സക്കീന,സ്റ്റേഷൻ റൈറ്റർ ഷാജിത്ത്,സിവിൽ പൊലീസ് ഓഫീസർമാരായ ജാബിർ,റോസമ്മ,അധ്യാപകരായ സജിമോൻ സ്കറിയ, ബിന്ദുമോൾ പത്രോസ് തുടങ്ങിയവർ നേതൃത്വം നൽകി.
Leave a Reply