എസ്എഫ്ഐ രാപകൽ ധർണ ഇന്ന്
കൽപറ്റ:മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന കേന്ദ്ര സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് എസ്എഫ്ഐ ഇന്ന് (വ്യാഴം) 24 മണിക്കൂർ ധർണ നടത്തും. കൽപറ്റ ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ രാവിലെ 10 മുതൽ ആരംഭിക്കുന്ന ധർണ എസ്എഫ്ഐ സംസ്ഥാന പ്രസിഡൻ്റ് കെ അനുശ്രി ഉദ്ഘാടനം ചെയ്യും. ‘കണ്ണു തുറക്കൂ മോദി, ഞങ്ങളും ഇന്ത്യക്കാരാണ്, ഞങ്ങളും മനുഷ്യരാണ്’ എന്ന മുദ്രാവാക്യം ഉയർത്തിയാണ് ധർണ. ദുരന്തബാധിതരുടെ പ്രതിഷേധ സംഗമം, പ്രതിഷേധ അരങ്ങ്, ചിത്രകാരുടെ കൂട്ടായ്മ തുടങ്ങി വിവിധ പരിപാടികൾ നടക്കും.
Leave a Reply