അധികൃതരുടെ അനാസ്ഥ; തകര്‍ന്നു തരിപ്പണമായി പുലച്ചിക്കുനി നടവയല്‍ റോഡ്
നടവയല്‍: ചെറുകുന്ന് – പുലച്ചിക്കുനി – നടവയല്‍ റോഡ്
തകര്‍ന്നു തരിപ്പണമായിട്ടും നന്നാക്കാന്‍ നടപടിയില്ലെന്ന് പരാതി. കാല്‍നടയാത്ര പോലും ഇതുവഴി ദുസഹമായിരിക്കുകയാണ്. റോഡ് തകര്‍ന്നു പലയിടത്തും വലുതും ചെറുതുമായ ഗര്‍ത്തങ്ങളും രൂപപ്പെട്ടിരിക്കുകയാണ്. മെറ്റലുകളും ചിതറി കിടക്കുകയാണ്. കണിയാമ്പറ്റ, പൂതാടി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡ് അറ്റകുറ്റപ്പണി നടത്തിയിട്ടു വര്‍ഷങ്ങളായി.
പൂതാടി പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന പുലച്ചിക്കുനി മുതല്‍ നടവയല്‍ വരെയുള്ള ഭാഗമാണു പൂര്‍ണമായും തകര്‍ന്നുകിടക്കുന്നത്. സ്‌കൂള്‍ ബസ് അടക്കം ഒട്ടേറെ വാഹനങ്ങളും യാത്രക്കാരും ആശ്രയിക്കുന്ന റോഡ് നന്നാക്കണമെന്ന് ആവശ്യപ്പെട്ട് ഒട്ടേറെ പരാതികള്‍ നല്‍കിയെങ്കിലും അധികൃതര്‍ അനങ്ങാപ്പാറ നയമാണു സ്വീകരിക്കുന്നത്. റോഡ് തകര്‍ന്നു വലിയ കുഴികള്‍ രൂപപ്പെട്ടതോടെ ഇരുചക്രവാഹനങ്ങള്‍ അടക്കം അപകടത്തില്‍പെടുന്നതു പതിവാണ്. കൂടാതെ ചെറിയ വാഹനങ്ങളുടെ അടി തട്ടി പാതിവഴിയില്‍ കുടുങ്ങുന്നതും നിത്യസംഭവമാണ്. പലയിടത്തും ടാറിങ് കണികാണാന്‍ പോലുമില്ലാത്ത ഈ റോഡിനെ ആശ്രയിച്ച് അഞ്ചോളം ഊരുകളുമുണ്ട്. റോഡിന്റെ ശോച്യാവസ്ഥയ്ക്കു മാറ്റം ഉണ്ടായില്ലെങ്കില്‍ പ്രതിഷേധവുമായി രംഗത്തിറങ്ങാനാണ് നാട്ടുകാരുടെ തീരുമാനം.
Leave a Reply