ഒണ്ടയങ്ങാടി റോഡിൽ മാലിന്യ മലിനീകരണം; ദുർഗന്ധം മൂലം വലഞ്ഞ് നാട്ടുകാർ
ഒണ്ടയങ്ങാടി: ഒണ്ടയങ്ങാടി തൃശ്ശിലേരി റോഡിൽ സാമൂഹ്യ വിരുദ്ധർ അറവ് മാലിന്യം നിക്ഷേപിച്ചു.
ഒണ്ടയങ്ങാടിയിൽ നിന്നും അഞ്ഞൂറ് മീറ്റർ മാറി വനാതിർത്തിയിൽ റോഡരികിൽ നിക്ഷേപിച്ച മാലിന്യം നായ്ക്കൾ കടിച്ചു കീറി ദുർഗന്ധം വമിക്കുന്ന അവസ്ഥയിലാണ്.
നവംബർ 18ന് രാവിലെ മുതൽ കാണപ്പെടുന്ന മാലിന്യം മാനന്തവാടി മുനിസിപ്പാലിറ്റി അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു. ഇതിൽ പ്രതിഷേധിച്ചു നാട്ടുകാർ പ്രക്ഷോഭത്തിനുള്ള തയ്യാറെടുപ്പിലാണ്.
Leave a Reply