മേപ്പാടിയിൽസൗജന്യ ദന്ത ചികിത്സാ ക്യാമ്പ്
മേപ്പാടി: ഇന്ത്യൻ ഡെന്റൽ അസോസിയേഷനും തൃശ്ശൂർ ഡെന്റൽ കോളേജും സംയുക്തമായി വ്യാപാരി വ്യവസായി സംഘടനയുടെ സഹകരണത്തോടെ നവംബർ 30നും ഡിസംബർ 1നും മേപ്പാടി ഗവണ്മെന്റ് സ്കൂളിൽ വെച്ച് നടക്കുന്നു.
ആദ്യം രെജിസ്റ്റർ ചെയ്യുന്ന 200 പേർക്ക് ദന്ത ചിൽകിത്സയും 500 പേർക്ക് പരിശോധനയും ഉണ്ടാവും. ഉരുൾ പൊട്ടലിൽ ഉൾപ്പെട്ട കുടുംബങ്ങൾക്ക് മുൻഗണന
പല്ലുകളിലെ കേട്, മോണരോഗം, വായിലുണ്ടാകുന്ന അർബുദങ്ങൾ, എന്നിങ്ങനെ ദന്ത സംബന്ധമായ രോഗങ്ങൾ ബാധിച്ചവർക്കെല്ലാം ക്യാമ്പിൽ പങ്കെടുക്കാവുന്നതാണ്. ക്യാമ്പിൽ രജിസ്റ്റർ ചെയ്യുന്നതിനായി +91 95391 01100
+919961272893 എന്ന നമ്പറിൽ ബന്ധപ്പെടാണ്ടതാണ്.
പത്ര സമ്മേളനത്തിൽ ഡോ.ഷാനവാസ് പള്ളിയാൽ , പ്രസിഡന്റ് ഐഡിഎ വയനാട്, ഡോ. അനീഷ് ബേബി സെക്രട്ടറി ഐഡിഎ വയനാട്,
അഷ്റഫ് ലൻഡ്മാർക്ക് , പ്രസിഡന്റ് കേരള വ്യാപാപരി വ്യവസായി ഏകോപന സമിതി മേപ്പാടി എന്നിവർ പങ്കെടുത്തു..
Leave a Reply