വാര്‍ഡ് പുനര്‍വിഭജനം *കരട് പട്ടിക പ്രസിദ്ധീകരിച്ചു*
കൽപ്പറ്റ:ജില്ലയിലെ 23 ഗ്രാമപഞ്ചായത്തുകളുടെയും മൂന്ന് നഗരസഭകളുടെയും നിയോജക മണ്ഡലം- വാര്‍ഡ് പുനര്‍വിഭജന കരട് പട്ടിക പ്രസിദ്ധീകരിച്ചു. വിഞ്ജാപനത്തിന്റെ കരട് പട്ടിക ഡിലിമിറ്റേഷന്‍ സൈറ്റായ www.delimitation.Isgkerala.gov.in ല്‍ ലഭിക്കും. വിജ്ഞാപനത്തിന്റെ പകര്‍പ്പ് അതത് തദ്ദേശ സ്ഥാപനങ്ങള്‍, തദ്ദേശ സ്ഥാപന വെബ്‌സൈറ്റുകള്‍, വില്ലേജ് ഓഫീസ് എന്നിവിടങ്ങളില്‍ പ്രസിദ്ധപ്പെടുത്തും. കരട് പട്ടിക സംബന്ധിച്ച ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഡിസംബര്‍ മൂന്നിനകം സംസ്ഥാന ഡിലിമിറ്റേഷന്‍ കമ്മീഷന്‍ സെക്രട്ടറിക്ക് petitions.sdckerala@gmail.com ലും, ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് election wayanad@yahoo.com ലും, നേരിട്ടോ, തപാല്‍ മുഖേനയോ അറിയിക്കാമെന്ന് തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ അറിയിച്ചു.
Leave a Reply