കേന്ദ്ര സഹായം കിട്ടാത്ത കാരണം പറഞ്ഞ് മുണ്ടക്കൈ പുനരധിവാസം വൈകിപ്പിക്കരുത്: സ്വതന്ത്ര കർഷക സംഘം
കൽപ്പറ്റ: മേപ്പാടി ഉരുൾപൊട്ടൽ ദുരന്തത്തിന് കേന്ദ്ര സഹായം ലഭിക്കാത്ത കാരണം പറഞ്ഞ് ആശ്വാസ നടപടികളും പുനരധിവാസ പദ്ധതികളും അനിശ്ചിതത്തിലാക്കുന്ന സംസ്ഥാന സർക്കാർ നിലപാട് നീതീകരിക്കാനാവില്ലെന്ന് സ്വതന്ത്ര കർഷക സംഘം ജില്ലാ പ്രവർത്തക സമിതി യോഗം അഭിപ്രായപ്പെട്ടു. കേന്ദ്ര സർക്കാറിന് ആവശ്യമായ റിപ്പോർട്ടുകൾ നൽകി സഹായം വാങ്ങിയെടുക്കാൻ സംസ്ഥാനം തയ്യാറാവണമെന്ന് യോഗം ആവശ്യപ്പെട്ടു. ദുരന്ത ഭൂമി സന്ദർശിച്ച് ഉരുൾ പൊട്ടലിന്റെ വ്യാപ്തി മനസ്സിലാക്കിയ പ്രധാന മന്ത്രിയുടെ രാഷ്ട്രീയ ദുഷ്ടലാക്കോടെയുളള നീക്കം പ്രതിഷേധാർഹമാണെന്ന് യോഗം ചൂണ്ടിക്കാട്ടി. പ്രസിഡന്റ് വി. അസൈനാർ ഹാജി അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.കെ. അബ്ദുൽ അസീസ് സ്വാഗതം പറഞ്ഞു. ജില്ലാ മുസ് ലിം ലീഗ് സെക്രട്ടറി സി.കുഞ്ഞബ്ദുല്ല ഉദ്ഘാടനം ചെയ്തു.
കരേക്കാടൻ അസീസ് ഹാജി, സലീം കേളോത്ത്, പി.കെ.മൊയ്തീൻ കുട്ടി,
എം. അന്ത്രു ഹാജി, സി.മുഹമ്മദ്, കെ.പി. ലത്തീഫ്, അലവി വടക്കേതിൽ, കാസിം ഹാജി ബിനാച്ചി, മായൻ മുതിര, സി. മമ്മു ഹാജി, അത്തിലൻ ഇബ്രാഹിം, ശംസുദ്ദീൻ ബിതർക്കാട്, കുഞ്ഞമ്മദ് കൈതക്കൽ, ഉസ്മാൻ പുഴക്കൽ, വി.സി. അമ്മദ്, മുസ്തഫ മൗലവി, കെ.കെ.ഇബ്രാഹിം, മമ്മുട്ടി കളത്തിൽ, എ.കെ. ഇബ്രാഹിം, പോക്കർ
വള്ളൂവശ്ശേരി, പി.കുഞ്ഞുട്ടി ചർച്ചയിൽ പങ്കെടുത്തു.
Leave a Reply