December 11, 2024

നാല് വയസുകാരന്റെ വയറ്റിൽ ചികിത്സാ ഉപകരണം കുടുങ്ങിയ സംഭവത്തിൽ ഡോക്ടർക്കെതിരെയും ഡോക്ടറെ മർദ്ദിച്ച കുടുംബാംഗത്തിനെതിരെയും പോലീസ് കേസെടുത്തു 

0
Img 20241123 Wa0073

പടിഞ്ഞാറത്തറ: കേടായ പല്ല് നന്നാക്കാനെത്തിയ 4 വയസുകാരൻ്റെ വയറ്റിനകത്ത് ചികിത്സ ഉപകരണത്തിൻ്റെ ഭാഗം കുടുങ്ങി. മുണ്ടക്കുറ്റി തിരുവങ്ങാടൻ വീട്ടിൽ ഷഹാന – അബ്ബാസ് ദമ്പതികളുടെ മകൻ മുഹമ്മദ് അയാന്റെ (4) വയറ്റിലാണ് പടിഞ്ഞാറത്തറ കുനിങ്ങാരത്ത് ഡന്റൽ ക്ലിനിക്കിൽ വെച്ച് എയറോട്ടർ ഉപകരണത്തിൻ്റെ ബർ അകപ്പെട്ടത്. കുട്ടിയെ ആദ്യം മാനന്തവാടി മെഡിക്കൽ കോളേജിലും, പിന്നീട് മേപ്പാടി വിംസിലും പ്രവേശിപ്പിച്ച ശേഷം മലത്തോടൊപ്പം ഉപകരണം പുറത്ത് പോകുമെന്ന ബോധ്യത്തിൽ നിലവിൽ നിരീക്ഷണത്തിലാണ്. കുട്ടിയെ പരിശോധിക്കുന്നതിനിടെ ഡോക്‌ടറുടെ അശ്രദ്ധമൂലമാണ് ഉപകരണം വയറ്റിലേക്ക് പോയതെന്നാരോപിച്ച്, ഇക്കാര്യം ചോദ്യം ചെയ്‌ കുട്ടിയുടെ മാതാവിനോട് ഡോക്‌ടർ തട്ടിക്കയറി മോശമായി പെരുമാറിയെന്ന പരാതിയുടെ അടിസ്ഥാനത്തിൽ സ്ത്രീത്വത്തിന് മാനഹാനി വരുത്തിയതിനും, കയ്യേറ്റം ചെയ്തതിനുമുള്ള വിവിധ വകുപ്പുകൾ പ്രകാരം ഡോ.ഹാഷിമിനെതിരെ പോലീസ് കേസെടുത്തു. എന്നാൽ ഉപകരണം കുട്ടിയുടെ വായിലേക്ക് വീണത് ശ്രദ്ധയിൽപ്പെട്ട ഉടനെ പുറത്തെക്കെടുക്കാൻ ശ്രമിക്കുന്നതിനിടെ കുട്ടിയുടെ മാതാവ് കുട്ടിയെ ശക്തിയായി കുലുക്കിയതോടെയാണ് ഉപകരണം ശരീരത്തിന്റെ ഉള്ളിലേക്ക് പോയതെന്നും, ആയത് മലവിസർജന സമയത്ത് പുറത്ത് വരുന്നതാണെന്നും, എങ്കിലും തുടർ ചികിത്സക്കുള്ള സൗകര്യം ഒരുക്കി നൽകാമെന്ന് പറഞ്ഞിരുന്നതായും ക്ലിനിക്ക് ഉടമ ഡോ. ഹാഷിംഅറിയിച്ചു. ഇക്കാര്യം മുഖവിലക്കെടുക്കാതെ കുട്ടിയുടെ ബന്ധു തന്നെ ക്രൂരമായി മർദിക്കുകയും, ആശുപത്രി ഉപകരണങ്ങൾ നശിപ്പിച്ചതായും ഡോക്‌ടർ പറഞ്ഞു. ഡോക്‌ടറുടെ പരാതി പ്രകാരം കുട്ടിയുടെ മാതൃപിതാവായ നാന്ദോത്ത് മമ്മൂട്ടിക്കെതിരെയും വിവിധ വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്.

 

പല്ല് ക്ലീൻ ചെയ്യുന്നതിനിടെ ഉപകരണം കേടാവുകയും, വലിയ ശബ്‌ദത്തോടെ പ്രവർത്തനം സ്‌തംഭിക്കുകയും,ഇതേ സമയം ഡോക്ട‌റുടെ അശ്രദ്ധമൂലം ടൂൾ കുട്ടിയുടെ വയറ്റിലേക്ക് പോവുകയായിരുന്നുവെന്നുമാണ് മാതാവ് ഷഹാന അബ്ബാസ് ജില്ലാ മെഡിക്കൽ ഓഫീസർക്ക് നൽകിയ പരാതിയിൽ പറയുന്നത്. എന്നാൽ ഉപകരണം വയറ്റിൽ പോയ കാര്യം ഡോക്ട‌ർ നിഷേധിച്ചതായും, തുടർന്ന് വീട്ടുകാരുടെ നിർബന്ധപ്രകാരം ഡോക്ട‌ർ എക്സ‌്‌റേക്ക് എഴുതി നൽകുകയും, പരിശോധനക്ക് ശേഷം വയറ്റിൽ ടൂൾ അകപ്പെട്ടതായി ഉറപ്പാക്കുകയുമായിരുന്നു. എന്നാൽ എക്സ്‌സ്‌റേ റിസൾട്ടുമായി ഡോക്‌ടറുടെ അടുക്കൽ പോയപ്പോൾ തന്നോട് അപമര്യദയായി പെരുമാറുകയും, തന്നെയും തൻ്റെ പിതാവിനെയും ആക്രമിക്കുകയായിരുന്നെന്നും ഷഹാന പരാതിയിൽ പറയുന്നു.

 

എന്നാൽ അബദ്ധത്തിൽ വായിൽ അകപ്പെട്ട ഉപകരണം തിരിച്ചെടുക്കാൻ ശ്രമിക്കുന്നതിനിടെ കുട്ടിയുടെ മാതാവ് ഇടപെട്ടതോടെയാണ് കുട്ടി ഉപകരണം വിഴുങ്ങി പോയതെന്നും തുടർന്ന് എക്സ് റേ എടുക്കാനും, മറ്റുമുളള എല്ലാ സൗകര്യവും ചെയ്‌ത്‌ കൊടുക്കാമെന്ന് പറഞ്ഞിരുന്നതായും അതൊക്കെ അവഗണിച്ച് ക്ലിനിക്കിനുള്ളിൽ അതിക്രമിച്ച് കയറി തന്നെ ക്രൂരമായി മർദിച്ചതായി ഡോ.ഹാഷിം പറഞ്ഞു. സമീപത്തെ കടക്കാരും മറ്റുമെത്തിയാണ് അവരെ പിടിച്ചു മാറ്റിയതെന്നും അദ്ദേഹം വ്യക്തമാക്കി.

ക്ലിനിക്കിനുള്ളിൽ അതിക്രമിച്ച് കയറി തന്നെ ക്രൂരമായി മർദിച്ചതായി ഡോ.ഹാഷിം പറഞ്ഞു. സമീപത്തെ കടക്കാരും മറ്റുമെത്തിയാണ് അവരെ പിടിച്ചു മാറ്റിയതെന്നും അദ്ദേഹം വ്യക്തമാക്കി.

 

സംഭവത്തിൽ ഡോ. ഹാഷിമിൻ്റെ പരാതി പ്രകാരം ആദ്യം പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്നാണ് കുട്ടിയുടെ മാതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ഡോക്‌ടറിനെതിരെ കേസെടുത്തത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *