ബത്തേരി നഗരത്തിൽ തെരുവ് നായ ശല്യം രൂക്ഷം
ബത്തേരി: തെരുവുനായ് ശല്യത്തിൽ പൊറുതി മുട്ടി ബത്തേരി നഗരം. രാവിലെ നടക്കാൻ പോകുന്നവർക്ക് പിന്നാലെയും ബസ് സ്‌റ്റാൻഡുകളിലും ഇടവഴികളിലുമൊക്കെ നായ്ക്കളെത്തിത്തുടങ്ങി. ചില സമയങ്ങളിൽ അടുത്തടുത്തായി നായകൾ കിടന്നുറങ്ങുന്നതു കാണാം. കഴിഞ്ഞ ദിവസം ഗാന്ധി ജംക്ഷനിൽ മണിക്കൂറുകളോളമാണ് നായകൾ തമ്പടിച്ചത്. കഴിഞ്ഞ ദിവസം ടൗണിലെ ഒരു ബസ് കാത്തിരിപ്പു കേന്ദ്രത്തിലെത്തിയ നായ ബസ് കാത്തു നിൽക്കുകയായിരുന്നു പെൺകുട്ടികൾക്കു നേരെ തിരിയുകയും കുട്ടികൾ ഓടി രക്ഷപ്പെടുകയും ചെയ്തു.തെരുവുനായകളെ നിയന്ത്രിക്കാൻ നടപടികൾ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Leave a Reply