സണ്ടേസ്കൂൾ വാർഷിക പരീക്ഷ നാളെ
മീനങ്ങാടി: മലങ്കര യാക്കോബായ സിറിയൻ സണ്ടേസ്കൂൾ അസോസിയേഷൻ്റെ ഒന്നുമുതൽ 9 വരെയും പ്ലസ് വണ്ണിലേയും വാർഷിക പരീക്ഷ നാളെ (ഞായർ) ഒരു മണി മുതൽ 3.30 വരെ നടത്തപ്പെടുമെന്ന് ഭദ്രാസന ഡയറക്റ്റർ അനിൽ ജേക്കബ് സെക്രട്ടറി ജോൺ ബേബി എന്നിവർ അറിയിച്ചു വയനാട് നീലഗിരി ജില്ലകളിലെ 45 സണ്ടേസ്കൂൾ കളിൽ നിന്നായി മുവായിരം വിദ്യാർത്ഥികൾ പരീക്ഷ എഴുതും ക്രമീകരണങ്ങൾ ദദ്രാസന കമ്മറ്റി ചർച്ച ചെയ്തു. വൈസ് പ്രസിഡന്റ് ഫാ. പി.സി പൗലോസ് അദ്ധ്യക്ഷത വഹിച്ചു . അസോഷിയേഷൻ സെക്രട്ടറി ടി.വി സജിഷ് കേന്ദ്ര കമ്മറ്റി അംഗം ഇ.പി ബേബി, എബിൻ പി. ഏലിയാസ് ,ഷാജി മാത്യു, ഷാജു ടി.ജി, തങ്കച്ചൻ എൻ.പി . യാക്കോബ് കെ.കെ , സീ.കെ ജോർജ് ,പി.എഫ് തങ്കച്ചൻ പി.കെ ഏലിയാസ്, പി.എം രാജു പ്രസംഗിച്ചു.
Leave a Reply