കേരള സ്കൂൾ ശാസ്ത്രോത്സവം ഹൈസ്കൂൾ വിഭാഗം സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം നേടി നിർമ്മല ഹൈസ്കൂൾ തരിയോട് .
കാവുംമന്ദം: കേരള സ്കൂൾ ശാസ്ത്രോത്സവത്തി ഹൈസ്കൂൾ വിഭാഗം സംസ്ഥാന തലത്തിൽ നിരവധി സ്കൂളുകളെ പിന്തള്ളി ഒന്നാം സ്ഥാനം നേടി നിർമ്മല ഹൈസ്കൂൾ തരിയോട്. വിജയികൾക്ക് സ്കൂൾ പിടിഎയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. സ്വീകരണ പരിപാടി തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ഡെൻസി ജോൺ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഫാ. തോമസ് പ്ലാശനാൽ അനുമോദന പ്രസംഗം നടത്തി.
പ്രവർത്തി പരിചയ മേളയിൽ പങ്കെടുത്ത 14 കുട്ടികൾക്കും എ ഗ്രേഡും 3 കുട്ടികൾക്ക് 3-ാം സ്ഥാനവും ഗണിത ശാസ്ത്ര മേളയിൽ പങ്കെടുത്ത 2 കുട്ടികൾക്ക് എ ഗ്രേഡും ലഭിച്ചു. അമ്പിളി തോമസ്, അനുജോഷ് പി.സി എന്നീ അധ്യാപകരുടെ ചിട്ടയായ പരിശീലനമാണ് കുട്ടികളുടെ നേട്ടത്തിന് പിറകിൽ. ഘോഷയാത്രയ്ക്കും അനുമോദന പരിപാടിക്കും ഹെഡ്മാസ്റ്റർ ജോബി മാനുവൽ, സീനിയർ അസിസ്റ്റൻറ് ഷിജു മാത്യു, നാസർ ഓണിമൽ അമ്പിളി തോമസ്, സനൽ വി ആർ, പ്രീജി ജോയി, നിമൽ ദേവസ്യ, ജോഷി എൻ.കെ, ഫ്രാൻസീസ് ഡിസിൽവ തുടങ്ങിയവർ നേതൃത്വം നൽകി.
Leave a Reply