ജനവിധി അംഗീകരിക്കുന്നു ; ഇ ജെ ബാബു
കല്‍പറ്റ: വയനാട് ലോക്സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പിലെ ജനവിധി അംഗീകരിക്കുന്നതായി സിപിഐ വയനാട് ജില്ലാ സെക്രട്ടറി ഇ ജെ ബാബു പറഞ്ഞു. ഇടതുമുന്നണിക്ക് എഴുപതിനായിരത്തോളം വോട്ടുകളുടെ കുറവ് ഉണ്ടായിട്ടുണ്ട്. ഇതില്‍ പരിശോധന നടത്തും. ആവശ്യമായ തിരുത്തലുകള്‍ വരുത്തും. അടിച്ചേല്‍പ്പിക്കപ്പെട്ട തെരഞ്ഞെടുപ്പ് ആയതിനാല്‍ ജനങ്ങളുടെ നിസംഗത മറികടക്കാന്‍ സാധിച്ചില്ല. അഞ്ച് വര്‍ഷം മുമ്പ് രാഹുല്‍ ഗാന്ധിക്ക് ലഭിച്ച വോട്ട് പോലും അന്ന് ഉളളതിനേക്കാള്‍ വോട്ട് വര്‍ദ്ദിച്ചിട്ടും പ്രിയങ്ക ഗാന്ധിയെപോലുളള ദേശീയ നേതാവിനെ മത്സരിപ്പിച്ചിട്ടും ഭൂരിപക്ഷമോ വോട്ടുകളോ നേടാന്‍ യുഡിഎഫിന് സാധിച്ചില്ല. എല്‍ഡിഎഫ് ഉയര്‍ത്തിയ രാഷ്ട്രീയ പ്രശ്നങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. അഞ്ച് വര്‍ഷം എംപിയായ രാഹുല്‍ ഗാന്ധിക്ക് രാത്രി യാത്രാ നിരോധനം, വന്യ ജീവി അക്രമങ്ങള്‍. ബദല്‍ പാത തുടങ്ങി ജില്ല നേരിടുന്ന ഒരുപ്രശ്നത്തിനും പരിഹാരം ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ലെന്നും ഇ ജെ ബാബു പറഞ്ഞു
Leave a Reply