December 9, 2024

പ്രിയങ്ക ഗാന്ധിയുടെ വമ്പിച്ച ഭൂരിപക്ഷത്തിലുള്ള വിജയം യു ഡി എഫ് പ്രവര്‍ത്തകര്‍ കല്‍പ്പറ്റ ടൗണില്‍ ആഹ്ലാദ പ്രകടനം നടത്തി

0
Img 20241123 212621

കല്‍പ്പറ്റ : വയനാട് പാര്‍ലമെന്റ് ഉപതെരഞ്ഞെടുപ്പ് ഐക്യ ജനാധിപത്യമുന്നണി സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി ചരിത്ര ഭൂരിപക്ഷത്തില്‍ വിജയിച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ചു കൊണ്ട് യു ഡി എഫ് കല്‍പ്പറ്റ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ ടൗണില്‍ പ്രകടനവും യോഗവും നടത്തി. അഡ്വക്കറ്റ് ടി സിദ്ധിഖ് എം എല്‍ എ യോഗം ഉദ്ഘാടനം ചെയ്തു. യു ഡി എഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ ടി ഹംസ അധ്യക്ഷത വഹിച്ചു ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍,യു ഡി എഫ് നിയോജക മണ്ഡലം കണ്‍വീനര്‍ പി പി ആലി,റസാഖ് കല്‍പ്പറ്റ,ടി ജെ ഐസക്,സി മൊയ്ദീന്‍ കുട്ടി,ഗിരീഷ് കല്‍പ്പറ്റ,ഒ വി അപ്പച്ചന്‍,എന്‍ മുസ്തഫ,സി ജയപ്രസാദ്,പി വിനോദ് കുമാര്‍,എം പി നവാസ്,,ഹര്‍ഷല്‍ കോന്നാടന്‍,ഹാരിസ് കണ്ടിയന്‍,അലവി വടക്കേതില്‍,ശോഭന കുമാരി,പോള്‍സണ്‍ കൂവക്കല്‍,പ്രവീണ്‍ തങ്കപ്പന്‍,തുടങ്ങിയവര്‍ സംസാരിച്ചു. സി എ അരുണ്‍ദേവ്, കേയംതൊടി മുജീബ്,ഗൗതം ഗോകുല്‍ ദാസ്,മുഹമ്മദ് ഫെബിന്‍,ഡിന്റോ ജോസ് തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *