ഓടിക്കോണ്ടിരുന്ന മാരുതി വാനിനു തീപിടിച്ചു
കല്‍പ്പറ്റ: ഓടിക്കോണ്ടിരുന്ന മാരുതി ഓംനി വാനിനു തീപിടിച്ചു. ഇന്നലെ രാത്രി എട്ടോടെ നഗരത്തിലെ ആനപ്പാലം ജംഗ്ഷനിലാണ് സംഭവം. മീനങ്ങാടി സ്വദേശികളായ പുരുഷനും സ്ത്രീയും രണ്ട് കുട്ടികളുമാണ് വാനില്‍ ഉണ്ടായിരുന്നത്. നാട്ടുകാരുടെ സമയോചിത ഇടപെടല്‍ മൂലം ഇവര്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു. വാനിന്റെ മുന്‍ഭാഗത്ത് അടിയില്‍നിന്നാണ് തീപടര്‍ന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ടവര്‍ വാതിലില്‍ ശക്തമായി ഇടിച്ച് വാന്‍ നിര്‍ത്തിച്ചു. വാനിന്റെ പിന്‍സീറ്റിലായിരുന്ന കുട്ടികളെ ഗ്ലാസ് തകര്‍ത്താണ് പുറത്തിറക്കിയത്. അഗ്നി-രക്ഷാസേനയെത്തിയാണ് തീ അണച്ചത്.
Leave a Reply