December 13, 2024

റേഷൻ കാർഡുകൾ മുൻഗണന വിഭാഗത്തിലേക്ക് മാറ്റുന്നതിന് ഡിസംബർ 10 വരെ അപേക്ഷിക്കാം

0
Img 20241124 121056

കൽപ്പറ്റ:ജില്ലയിൽ മുൻഗണനാ വിഭാഗത്തിലേക്ക് റേഷൻ കാർഡുകൾ മാറ്റുന്നതിന് അക്ഷയ കേന്ദ്രങ്ങൾ വഴിയോ, ഓൺലൈൻ മുഖാന്തിരമോ 25 -11- 2024 മുതൽ 10 -12- 2024 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു .

 

2009 ലെ ബിപിഎൽ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അത് തെളിയിക്കുന്ന സാക്ഷിപത്രം, 2009 ലെ ബിപിഎൽ ലിസ്റ്റിൽ അർഹത ഉണ്ടായിട്ടും ഉൾപ്പെടാത്ത കുടുംബങ്ങൾ ബിപിഎൽ ലിസ്റ്റിൽ ഉൾപ്പെടാൻ പഞ്ചായത്ത് സെക്രട്ടറിയുടെ അർഹതയുണ്ടെന്ന് കാണിക്കുന്ന സാക്ഷ്യപത്രവും, വീടില്ലാത്തവർ ബന്ധപ്പെട്ട പഞ്ചായത്ത് മുൻസിപ്പൽ സെക്രട്ടറിയുടെ സാക്ഷ്യപത്രവും, സ്ഥലം ഇല്ലാത്തവർ ബന്ധപ്പെട്ട വില്ലേജ് ഓഫീസറെ സാക്ഷ്യപത്രവും, വരുമാന സർട്ടിഫിക്കറ്റ്, വീടിന്റെ വിസ്തീർണ്ണം കാണിക്കുന്ന സർട്ടിഫിക്കറ്റ് (പഞ്ചായത്ത് സെക്രട്ടറി നൽകുന്നത് ), ഏറ്റവും പുതിയ നികുതി ചീട്ടി ന്റെ പകർപ്പ്, ഗുരുതര രോഗങ്ങൾ ഉള്ളവർ ( ക്യാൻസർ, ഡയാലിസിസ്, കിടപ്പ് രോഗികൾ ) ഡോക്ടറു ടെ സാക്ഷ്യ പത്രം സഹിതം പരമ്പരാഗത തൊഴിൽ ചെയ്ത് ജീവിക്കുന്നവർ ബന്ധപ്പെട്ട അധികാരികളുടെ സാക്ഷ്യപത്രവും, അപേക്ഷ പരിഗണിക്കുന്നതിനായി അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ്.

 

മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തു ന്നതിനുള്ള അപേക്ഷകൾ കലക്ടറൊ, ജില്ലാ സപ്ലൈ ഓഫീസറൊ താലൂക്ക് സപ്ലൈ ഓഫീസറൊ സ്വീകരിക്കുന്നതല്ല.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *