സിപിഐഎം വൈത്തിരി ഏരിയാ സമ്മേളനത്തിന് തുടക്കമായി
കർലാട്: സിപിഐഎം വൈത്തിരി
ഏരിയാ സമ്മേളനത്തിന് കർലാട്
തടാകത്തിനരികിൽ ഒരുക്കിയ പി.എ
മുഹമ്മദ് നഗറിൽ തുടക്കമായി.
പ്രതിനിധി സമ്മേളനം സംസ്ഥാന
കമ്മിറ്റി അംഗം പി ജയരാജൻ
ഉദ്ഘാടനം ചെയ്‌തു. മുതിർന്ന ഏരിയാ
കമ്മിറ്റി അംഗം കെ.പി രാമചന്ദ്രൻ
പതാക ഉയർത്തി. സമ്മേളനത്തിന്
മുന്നോടിയായി പ്രകടനവും
പുഷ്പാർച്ചനയും നടന്നു. വർഷ
മണികണ്ഠൻ, മയൂഖ കെ അനീഷ്,
അനീഷ്യ അനി, ദിയ കൃഷ്‌ണ എന്നിവർ
പതാകഗാനം ആലപിച്ചു.എം.വി
വിജേഷ് രക്തസാക്ഷി പ്രമേയവും കെ
ജെറീഷ് അനുശോചനപ്രമേയവും
അവതരിപ്പിച്ചു. എൻ സി പ്രസാദ്
(കൺവീനർ), എം വി വിജേഷ്, എം
രമേഷ്, അനസ് റോസ്‌ന സ്റ്റെഫി
എന്നിവരടങ്ങിയ പ്രസീഡിയമാണ്
സമ്മേളനം നിയന്ത്രിക്കുന്നത്. എൽസി
ജോർജ് കൺവീനറായി മിനുട്സ്, എം
ജനാർദനൻ കൺവീനറായി പ്രമേയം,
കെ അനീഷ് കുമാർ കൺവീനറായി
രജിസ്ട്രേഷൻ എന്നീ സബ്കമ്മിറ്റികൾ
പ്രവർത്തിക്കുന്നു. ഏരിയാ
സെക്രട്ടറിസി യൂസഫ് പ്രവർത്തന
റിപോർട്ട് അവതരിപിച്ചു.ജില്ലാ സെക്രട്ടറി പി ഗഗാറിൻ, സംസ്ഥാന കമ്മിറ്റി അംഗം സി കെ ശശീന്ദ്രൻ, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ പി വി സഹദേവൻ, വി ഉഷാകുമാരി, കെ റഫീഖ്, വി വിബേബി, ജില്ലാ കമ്മിറ്റി അംഗങ്ങളായ ജോബിസൺ ജെയിസ്, എം സൈദ് എ ന്നിവർ സമ്മേളനത്തിൽ പങ്കെടുക്കുന്നു. സംഘാടക സമിതി കൺവീനർ കെ എൻ ഗോപിനാഥൻ സ്വാഗതം പറഞ്ഞു.
100 പ്രതിനിധികളും 15 ഏരിയാ കമ്മിറ്റി അംഗങ്ങളുമാണ് സമ്മേളനത്തിലുള്ളത്. ഗ്രൂപ്പ് ചർച്ച പൂർത്തിയാക്കി പൊതുചർച്ചയ്ക്ക് തുടക്കമായി. ഞായറാഴ്‌ച ചർച്ചയുടെ മറുപടി പറഞ്ഞശേഷം പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കും. സമ്മേളനത്തിന് സമാപനംകുറിച്ച് ഞായർ വൈകിട്ട്നാലിന് കാവുംമന്ദത്ത് ചുവപ്പ് വളന്റിയർ മാർച്ചും ബഹുജന പ്രകടന വും നടക്കും. പൊതുസമ്മേളനം കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ ഉദ്ഘാടനംചെയ്യും.
Leave a Reply