വയോധിക കുഞ്ഞാമിയെ കൊലപ്പെടുത്തിയ പ്രതിക്ക് ജാമ്യം റദ്ദ് ചെയ്യണമെന്ന് കുടുംബം
മാനന്തവാടി. വെള്ളമുണ്ട തേറ്റ മലയിലെ വിലങ്ങിൽ കുഞ്ഞാമിയെ കൊലപ്പെടുത്തിയ പ്രതിക്ക് ജാമ്യം ലഭിച്ചത് റദ്ദ് ചെയ്യാനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് മക്കളും കുടുംബാംഗങ്ങളും വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
പ്രതിക്ക് ജാമ്യം ലഭിക്കാനിടയായ സംഭവത്തിൽ പ്രോസിക്യൂഷന് തെറ്റുപറ്റിയിട്ടുണ്ട്.
കുഞ്ഞാമിയെ കൊലപെ
പ്പെടുത്തിയ അയൽവാസിയായ
ചോലയിൽ വീട്ടിൽ ഹക്കീമിനെ അറസ്റ്റ് ചെയ്യുകയും 57ാം ദിവസം കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിട്ടും71 -)o ദിവസം ജാമ്യം ലഭിച്ചതിൽ ദുരൂഹതയുണ്ട്
വിധവയായ കുഞ്ഞാമിക്ക് താങ്ങും തണലുമാവേണ്ടിയിരുന്ന അയൽവാസി തന്നെ അവരുടെ അന്തകനായി മാറിയതിന്റെ ഞെട്ടലിൽ നിന്നും ഇപ്പോഴും നാട്ടുകാർമേമോചിതരായിട്ടില്ല.
സെപ്റ്റംബർ അഞ്ചിനാണ് കുഞ്ഞാമിയെ അവരുടെ വീട്ടിൽ വെച്ച്
കൊലപ്പെടുത്തു കയും
ഏറെ അകലയുള്ള ഉപയോഗശൂന്യമായ പഞ്ചായത്ത് കിണറ്റിൽ കൊണ്ട് പോയി ഇടുകയും ചെയ്ത കേസ്സിലെ പ്രതിയായ ഹക്കീമിനെ തൊണ്ടർനാട് പോലീസ് സെപ്റ്റമ്പർ 8 ന് അറസ്റ്റ് ചെയ്യുകയും തൊണ്ടി മുതൽ ഉൾപ്പെടെ കണ്ടെത്തുകയും ചെയ്‌തിരുന്നു. മാസങ്ങൾക്കുള്ളിൽ യാതൊരു ഉപാധികളുമില്ലാതെപ്രതിക്ക് ജാമ്യം ലഭിച്ചതിൽജനത്തിന്ഏറെ ആശങ്കയുണ്ട്. കൊലപാതക കേസിലെ പ്രതിക്ക് ഇത്ര പെട്ടന്ന് ജാമ്യം ലഭിച്ച് നാട്ടിൽ സ്വൈര്യ വിഹാരം നടത്തുമ്പോൾ അത് വളരെ അപകട കരമായ സന്ദേശമാണ് പൊതു സമൂഹത്തിന് നൽകുന്നത്. എത്ര വലിയ തെറ്റ് ചെയ്‌താലും നിയമത്തിന്റെ പഴുതിലൂടെ ആർക്കും രക്ഷപ്പെടാം എന്ന ബോധം സമൂഹത്തിലുണ്ടാക്കും അത് അപകടകരമാണ്. മാത്രവുമല്ല കൊലപാതകം നടക്കുന്നതിനു മുൻപ് പ്രതി പരിസരത്തെ മറ്റു ചില വീടുകളും നോട്ടമിട്ടിരുന്നു എന്ന പ്രചാരണവും നടക്കുന്നുണ്ട്. ഇത് നാട്ടുകാരുടെ ആശങ്ക ഇരട്ടിപ്പിക്കുന്നു. പ്രതിക്ക് ജാമ്യം ലഭിച്ചതോടെ ഭയം മൂലം പരിസര വീടുകളിലെ കുട്ടികൾക്ക് ഉറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. ചിലർ വീട് മാറി താമസിക്കുന്ന അവസ്ഥ വരെ ഉണ്ടായി കേസിലെ സാക്ഷികളെ സ്വാധീ
നിക്കുവാനും അത് വഴി കേസ് ദുർബലമാക്കുവാനുമുള്ള സാധ്യത വളരെ കൂടുതലാണ്. ആയതിനാൽ പ്രതി നാട്ടിൽ പ്രവേശിക്കുന്നത് തടയണമെന്നും ജാമ്യംറദ്ദ് ചെയ്യാനാവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും ഈ ആവശ്യമുന്നയിച്ച് മാനന്തവാടി ഡി.
വൈഎസ്.പി. അടക്കമുള്ളവർ നിവേദനം നൽകിയതായും കുടുംബാംഗങ്ങൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ കുഞ്ഞാമിയുടെ മക്കളായ വി.മുഹമ്മദലി,മജീദ്, സാജിത, മരുമക്കളായ വി. സജ്ന, റംല, കുഞ്ഞാമിയുടെ സഹേ
ഹോദരങ്ങളായ മൊയ്തുകൈപ്പാണ്ടി, അമ്മദ്,അസ്സൈനാർ, മറിയം ഖദീജ, എന്നിവരും കുഞ്ഞാമിയുടെ പേരകുട്ടികളും ബന്ധുക്കളുംസംബന്ധിച്ചു.
Leave a Reply