വഴിയിൽ കിടന്ന വാറ്റ് എടുത്ത് അടിച്ചു; അവശരായി വിദ്യാർത്ഥി സഹോദരങ്ങൾ ആശുപത്രിയിൽ
മാനന്തവാടി: ഒരു വിദ്യാലയത്തിലെ 8, 9 ക്ലാസുകളിൽ പഠിക്കുന്ന സഹോദരങ്ങളായ വിദ്യാർത്ഥികളെ മദ്യപിച്ച് അവശരായ നിലയിൽ കണ്ടെത്തി. ദിവസങ്ങളായി സ്കൂളിലെത്താതിരുന്ന ഇരുവരേയും ഇന്ന് നാട്ടുകാരാണ് ഇവർ താമസിക്കുന്ന ആദിവാസി നഗറിനോട് ചേർന്ന സ്ഥലത്ത് അവശരായി കണ്ടെത്തിയത്. വഴിയിൽ നിന്നും കിട്ടിയ വാറ്റുചാരായമടിച്ചാണ് തങ്ങൾ പൂസായതെന്നാണ് ഇരുവരും പറയുന്നത്. ഉടൻ തന്നെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് ഇരുവരേയും മാനന്തവാടി മെഡിക്കൽ കോളേജിലെത്തിച്ചു. ഛർദ്ദിച്ച് അവശരായ ഇരുവർക്കും ആശുപത്രിയിൽ വെച്ച് ഡ്രിപ്പിടുകയും ട്യൂബിട്ട് വയറ് കഴുകുകയും ചെയ്തതായി നാട്ടുകാർ പറഞ്ഞു. ഇരുവരും രാത്രിയിലും ചികിത്സയിൽ തുടരുകയാണ്. സംഭവത്തെ കുറിച്ച് പോലീസ്, എക്സൈസ്, ട്രൈബൽ വകുപ്പുകൾ ഊർജ്ജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Leave a Reply