പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ ; ഡിസംബർ ഒന്നിന് വയനാട്ടിലും എത്തും
കൽപ്പറ്റ:എ.ഐ.സി.സി. ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി നാളെ ( നവംബർ 28) വയനാട് എം.പി യായി സത്യപ്രതിജ്ഞ ചെയ്യും. സത്യപ്രതിജ്ഞക്കു ശേഷം ഞായറാഴ്ച കേരളത്തിലും ഡിസംബർ ഒന്നിന് വയനാട്ടിലും എത്തും. എം.പി.യായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ സർട്ടിഫിക്കറ്റ് ചീഫ് ഇലക്ഷൻ ഏജന്റ് കെ.എൽ. പൗലോസിൽ നിന്ന് പ്രിയങ്ക ഗാന്ധി ഏറ്റുവാങ്ങി. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി, വയനാട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ എ.പി. അനിൽകുമാർ എം.എൽ.എ, കെ.പി.സി.സി വർക്കിങ് പ്രസിഡൻ്റ് ടി. സിദ്ദീഖ് എം.എൽ.എ, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി വർക്കിങ് ചെയർമാൻ പി.കെ ബഷീർ എം.എൽ.എ, കോർഡിനേറ്റർ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ, ചീഫ് കോർഡിനേറ്റർ സി.പി. ചെറിയ മുഹമ്മദ്, ഡി.സി.സി പ്രസിഡൻ്റുമാരായ എൻ.ഡി. അപ്പച്ചൻ (വയനാട്), അഡ്വ. കെ. പ്രവീൺകുമാർ (കോഴിക്കോട്), വി.എസ് ജോയ് (മലപ്പുറം), കെ.പി.സി.സി. ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്, യു.ഡി.എഫ്. വയനാട് ജില്ല ചെയർമാൻ കെ.കെ അഹമ്മദ് ഹാജി എന്നിവർ സന്നിഹിതരായിരുന്നു.
Leave a Reply