December 11, 2024

കോർട്ടോ ഡി ലൈബ്രറി അന്താരാഷ്‌ട്ര പുരസ്‌കാര വേദിയിൽ തിളങ്ങി വയനാട് സ്വദേശി അനൂപിൻ്റെ ‘എ ബുക്കിഷ്‌ മദർ’

0
Img 20241127 160725

 

കൽപ്പറ്റ: ഇന്‍റർ നാഷണൽ ലൈബ്രറി ഫെഡറേഷൻ ആൻഡ്‌ ഇൻസ്റ്റിറ്റ്യൂഷൻസും( ഇറ്റാലിയൻ ലൈബ്രറി അസോസിയേഷനും നൽകുന്ന പതിമൂന്നാമത്‌ കോർട്ടോ ഡി ലൈബ്രറി പുരസ്‌കാര വേദിയിൽ തിളങ്ങി ‘എ ബുക്കിഷ്‌ മദർ’. ഡോക്യുമെന്‍ററി വിഭാഗത്തിൽ ബെസ്റ്റ്‌ ഫിലിം അവാർഡും ബെസ്റ്റ്‌ ഷോർട്ട്‌ ഓഫ്‌ ദ ഇയർ പുരസ്കാരവും നേടി. കൈരളി ടിവി സീനിയർ റിപ്പോർട്ടറായ കെ.ആർ അനൂപിൻ്റെ താണ് ഡോക്യുമെൻ്ററി. ബത്തേരി ചുള്ളിയോട് സ്വദേശിയാണ് അനൂപ്.

 

എല്ലാ വിഭാഗങ്ങളിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളിൽ നിന്നാണ്‌ ബെസ്റ്റ്‌ ഷോർട്ട്‌ ഓഫ്‌ ദ ഇയർ പുരസ്‌കാരം ജൂറി പ്രഖ്യാപിച്ചത്‌.

ഇറ്റലിയിലെ നേപിൾസിൽ നടന്ന ചടങ്ങിൽ വച്ചായിരുന്നു അവാർഡ് പ്രഖ്യാപനം. പ്രശസ്‌ത ഇറ്റാലിയൻ സിനിമാ നിരൂപകൻ ഫാബിയോ മെലേലി ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള അഞ്ച്‌ പേരടങ്ങുന്ന ജൂറിയാണ്‌ ചിത്രങ്ങൾ തെരെഞ്ഞെടുത്തത്‌. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 16 ചിത്രങ്ങളാണ്‌ ഡോക്യുമെന്‍ററി മത്സരവിഭാഗത്തിൽ ഉണ്ടായിരുന്നത്‌.

കുട്ടികളിലും സ്ത്രീകളിലും വായനാശീലം വളർത്തുകയെന്ന ലക്ഷ്യത്തോടെ കേരളത്തിലെ ലൈബ്രറികളിൽ നടപ്പാക്കിയ ‘വാക്കിങ് ലൈബ്രേറിയൻ’ പദ്ധതിയിലെ അംഗമായിരുന്ന കെ പി രാധാമണിയുടെ ജീവിതമാണ് ‘എ ബുക്കിഷ്‌ മദർ’ എന്ന ഡോക്യുമെന്‍ററിയുടെ പ്രമേയം. കൊവിഡ്‌ കാലത്തെ അവരുടെ പ്രവർത്തനങ്ങളെക്കുറിച്ചും ആദിവാസി മേഖലകളിലെ പുസ്‌തകവിതരണവും ഡോക്യുമെന്‍ററിയിൽ പരാമർശിക്കുന്നുണ്ട്‌.

 

വയനാട്‌ മൊതക്കരയിലെ പ്രതിഭ വായനശാലയിൽ പത്ത്‌ വർഷത്തോളം രാധാമണി വാക്കിങ് ലൈബ്രറേറിയനായി പ്രവർത്തിച്ചിരുന്നു. പല തരത്തിലുള്ള പരിമിതികള്‍ക്കെതിരെ പോരാടിയാണ് അവർ ജോലി നിർവ്വഹിച്ചത്‌. ഒരു ജോലി എന്ന നിലയിലല്ല, സാമൂഹിക പ്രവർത്തനം കൂടിയായിരുന്നു രാധാമണിയുടെ പ്രവർത്തനങ്ങളെന്ന് ഡോക്യുമെന്‍ററി പറയുന്നു. ചിത്രത്തിന്‍റെ ആകർഷകമായ കഥപറയൽ ശൈലിയെയും ദൃശ്യപ്രഭാവത്തെയും ജൂറി പ്രശംസിച്ചു.

കൈരളി ടിവി സീനിയർ റിപ്പോർട്ടറായ അനൂപ് കെ ആർ ബത്തേരി ചുള്ളിയോട് കരടിപ്പാറ കെ എ രാമചന്ദ്രൻ – രാധ ദമ്പതികളുടെ മകനാണ്. കലിക്കറ്റ് സർവകലാശാല അസിസ്റ്റൻ്റ് പ്രൊഫസർ സി ശ്യാമിലിയാണ് ഭാര്യ. അനൂപ്‌ കെ ആർ സംവിധാനം ചെയ്‌ത ഡോക്യുമെന്‍ററിയുടെ ഡിഒപി റംഷാജ്‌ എ എച്ച്‌ ആണ് നിർവ്വഹിച്ചിരിക്കുന്നത്. ആഷിക്‌ മുഹമ്മദാണ്‌ അസോസിയേറ്റ്‌ ക്യാമറമാൻ.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *