സിപിഐ എം കൽപ്പറ്റ ഏരിയാ സമ്മേളനത്തിന് മുണ്ടേരിയിൽ ഉജ്വല തുടക്കം
മുണ്ടേരി :സിപിഐ എം കൽപ്പറ്റ ഏരിയാ സമ്മേളനത്തിന് മുണ്ടേരിയിൽ ഉജ്വല തുടക്കം. മുണ്ടേരി മിനി കമ്യൂണിറ്റി ഹാളിലെ ടി സുരേഷ് ചന്ദ്രൻ നഗറിൽ സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം എം വി ജയരാജൻ സമ്മേളനം ഉദ്‌ഘാടനംചെയ്‌തു. സ്വാഗതസംഘം ജനറൽ കൺവീനർ പി കെ അബു സ്വാഗതം പറഞ്ഞു. ഏരിയാ സെക്രട്ടറി വി ഹാരീസ് രക്തസാക്ഷി പ്രമേയവും പി എം സന്തോഷ്‌കുമാർ അനുശോചന പ്രമേയവും അവതരിപ്പിച്ചു.
എം ഡി സെബാസ്‌റ്റ്യൻ കൺവീനറും സി ഷംസു, അബ്ദുറഹ്‌മാൻ, സനിത ജഗദീഷ് അംഗങ്ങളുമായ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. ഏരിയാ സെക്രട്ടറി വി ഹാരീസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
ജില്ലാ സെക്രട്ടറി പി ഗഗാറിൻ, സംസ്ഥാന കമ്മിറ്റി അംഗം സി കെ ശശീന്ദ്രൻ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പി വി സഹദേവൻ, എ എൻ പ്രഭാകരൻ, വി വി ബേബി, വി ഉഷാകുമാരി, പി കെ സുരേഷ്, കെ റഫീഖ് എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. വെള്ളി പൊതുസമ്മേളനം മുണ്ടേരി പാർക്കിലെ പി എ മുഹമ്മദ് നഗറിൽ മുൻ മന്ത്രി ടി കെ ഹംസ ഉദ്‌ഘാടനംചെയ്യും. വിവിധ കലാപരിപാടികളും അരങ്ങേറും.
Leave a Reply