April 17, 2026

ദുരന്തബാധിത കുടുംബങ്ങള്‍ക്കു പോത്തുകുട്ടികളെ വിതരണം ചെയ്തു

0
Img 20241208 Wa0014
By ന്യൂസ് വയനാട് ബ്യൂറോ

സുല്‍ത്താന്‍ബത്തേരി: ബത്തേരി രൂപതയുടെ സാമൂഹിക സേവന പ്രസ്ഥാനമായ ശ്രേയസ് കാത്തലിക് റിലീഫ് സര്‍വീസിന്റെ സാമ്പത്തിക സഹായത്തോടെ നടത്തുന്ന അതിജീവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഉരുള്‍പൊട്ടല്‍, പ്രളയ ബാധിത പ്രദേശങ്ങൡനിന്നു തെരഞ്ഞെടുത്ത 35 കുടുംബങ്ങള്‍ക്ക് ഇന്‍ഷ്വര്‍ ചെയ്ത ആന്ധ്ര മുറ ഇനം പോത്തുകുട്ടികളെ വിതരണം ചെയ്തു. പെരിക്കല്ലൂരില്‍ ശ്രേയസ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഫാ.ഡേവിഡ് ആലിങ്കല്‍ ഉദ്ഘാടനം ചെയ്തു.പുല്‍പ്പള്ളി മേഖലാ ഡയറക്ടര്‍ ഫാ.മാത്യു മുണ്ടക്കൊടിയില്‍ അധ്യക്ഷത വഹിച്ചു. പാടിച്ചിറ യൂണിറ്റ് ഡയറക്ടര്‍ ചാക്കോ ചേലപറമ്പത്ത് സന്ദേശം നല്‍കി. പ്രോഗ്രാം മാനേജര്‍ കെ.വി. ഷാജി, പ്രോജക്ട് മാനേജര്‍ കെ.പി. ഷാജി, സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് കോ ഓര്‍ഡിനേറ്റര്‍ ലില്ലി വര്‍ഗീസ്, ഫീല്‍ഡ് സൂപ്പര്‍വൈസര്‍മാരായ അബിന്യ, ആദിത്യ എസ്. ഭാനു, ലിജിന, ഷിനിജ ഷൈബു, ഡിലോണ്‍ ജോസഫ്, ബിന്ദു ഷാജി, ബിന്ദു ഷാജു എന്നിവര്‍ പ്രസംഗിച്ചു. പോത്തുവളര്‍ത്തലിനെക്കുറിച്ച് ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ അഭിനന്ദ് ക്ലാസെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *