ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
പടിഞ്ഞാറത്തറ :എസ്.സി /എസ്.ടി സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി വയനാട് ജില്ലയിലെ കൽപ്പറ്റ ബ്ലോക്കിന്റെ കീഴിൽ, എസ് സി വിഭാഗക്കാർക്ക് വേണ്ടിയുള്ള ആയുർവേദ മെഡിക്കൽ ക്യാമ്പ് പടിഞ്ഞാറത്തറ ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസിന്റെ ആഭിമുഖ്യത്തിൽ പാറനിരപ്പുകുന്നു പ്രതിഭ വായനശാലയിൽ സംഘടിപ്പിച്ചു.മെഡിക്കൽ ഓഫീസർ ഡോ. സരസ്വതി ദേവി നേതൃത്വം നൽകിയ ക്യാമ്പിൽ ഡോ. ആയിഷ ഫെബിനയുടെ നേതൃത്വത്തിൽ യോഗ പരിശീലനവും നടന്നു.ജീവനക്കാരായ ദിലീപ് കുമാർ, വനജ, കാർത്തിക സോമൻ, ആശാ വർക്കർമാരായ ലിസിയാമ്മ, റംലത്ത്,അജിത, ശോഭന, എന്നിവർ പങ്കെടുത്തു. 62 പേർ ക്യാമ്പിന്റെ ഗുണഭോക്താക്കളായി.





Leave a Reply