മുത്തങ്ങയിൽ 308.30 ഗ്രാം എം.ഡി.എം. എ യുമായി കാസർഗോഡ് സ്വദേശി പിടിയിൽ
ബത്തേരി: കാസർഗോഡ് അംഗടിമൊഗർ സ്വദേശി ബക്കംവളപ്പ് വീട്ടിൽ അബ്ദുൽ നഫ്സൽ (36) ആണ് പിടിയിലായത്. 14ന് മുത്തങ്ങ പോലീസ് എയ്ഡ് പോസ്റ്റിനു സമീപം ബത്തേരി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും സംയുക്തമായി നടത്തിയ വാഹന പരിശോധനയിലാണ് 308.30 ഗ്രാം എം.ഡി.എം. എ യുമായി ഇയാൾ പിടിയിലായത്. മൈസൂരിൽ നിന്നും കോഴിക്കോടിന് പോവുകയായിരുന്ന കർണാടക ബസ്സിലാണ് എം.ഡി.എം.എ കടത്താൻ ശ്രമിച്ചത്. കാസർഗോഡ് ഭാഗത്ത് വിൽപന നടത്തുന്നതിന് വേണ്ടി ബാംഗ്ലൂരിൽ നിന്നുമാണ് എംഡിഎം എ കൊണ്ട് വന്നത്. ഇതിന് വിപണിയിൽ 15 ലക്ഷം രൂപയോളം വിലയുണ്ട്.
ക്രിസ്മസ്-പുതുവത്സരത്തോടനുബന്ധിച്ച് ലഹരിക്കടത്ത്, വിൽപ്പന, ഉപയോഗം എന്നിവ തടയുന്നതിനായി ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ പി എസിന്റെ നിര്‍ദേശപ്രകാരം എല്ലാ സ്റ്റേഷന്‍ പരിധികളിലും ജില്ലാ അതിര്‍ത്തികളിലും പ്രത്യേക പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.





Leave a Reply