January 13, 2025

കാരാട്ട് കുറി ആക്ഷൻ കൗൺസിൽ കളക്ടറേറ്റിലേക്ക് മാർച്ച് ധർണയും നടത്തി 

0
Img 20241217 175745

കൽപ്പറ്റ:- വയനാട് ജില്ലയിലെ നിരവധി ആളുകളെ കബളിപ്പിച്ച് കാരാട്ട് കുറി എന്ന സ്ഥാപനം ഒരു മാസം മുൻപ് ഓഫീസ് പൂട്ടി പോകുകയും നിരവധി പാവപ്പെട്ട ആളുകളുടെ കോടിക്കണക്കിന് രൂപ പറ്റിച്ച് ഇതുവരെ തിരിച്ചു കൊടുക്കാതെ മുങ്ങിയിരിക്കുകയാണ്. കുറിയിൽ ചേർന്ന് ചിട്ടി വിളിച്ചിട്ടും കിട്ടാത്ത , കുറിയിൽ പൈസ അടച്ച 1000 കണക്കിന് ആളുകളുടെ പ്രയാസം സർക്കാരിന്റെയും പോലീസ് അധികാരികളുടെ ശ്രദ്ധയിലെത്തിക്കുന്നതിന് വേണ്ടി കാരാട്ട് കുറി ആക്ഷൻ കൗൺസിൽ വയനാട് കളക്ട്രേറ്റിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. 1 കോടി രൂപയോ അതിനു മുകളിൽ ഉള്ള സാമ്പത്തിക തട്ടിപ്പ് ലോക്കൽ പോലീസിന് പകരം ക്രൈം ബ്രാഞ്ചിനെ ഏൽപിക്കണം എന്ന് ആഭ്യന്തര വകുപ്പിന് നിർദേശം ഉള്ളതാണ്. കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തി മുങ്ങിയിട്ടും ഫോർമാനായ ശ്രീജിത്ത് എന്ന ഒരാളെ മാത്രമാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. പാവപ്പെട്ട ഒരുപാട് ജീവിതങ്ങൾ ഇരുളടഞ്ഞ് വഴിമുട്ടി നിൽക്കുന്ന അവസ്ഥയാണ് .കാരാട്ട് കുറി 20 തോളം കോടി രൂപയാണ് വയനാട്ടിൽ നിന്നും പിരിച്ചെടുത്തിട്ടുള്ളത്. ഈ പിരിച്ചെടുത്ത പൈസ മുഴുവൻ നിക്ഷേപകർക്ക് തിരികെ കൊടുക്കണ മെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് വയനാട് കളക്ട്രേറ്റ് മാർച്ചും ധർണ്ണയും ആക്ഷൻ കൗൺസിൽ നടത്തിയത്. കളക്ട്രേറ്റ് മാർച്ചും , ധർണ്ണാ സമരവും മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷംസുദ്ദീൻ അരപ്പറ്റ ഉദ്ഘാടനം ചെയ്തു. ആക്ഷൻ കമ്മിറ്റി ചെയർമാൻ സിമിത സരസൻ അധ്യക്ഷത വഹിച്ചു. കാരാട്ട് കുറി വയനാട് (എ ജി എം ) എസ്.എം.ഷാഹിത മുഖ്യ പ്രഭാഷണം നടത്തി. എ .എസ്.അനീഷ് കുമാർ , അലി ചൂരൽ മല , നിലമ്പൂർ ആക്ഷൻ കൗൺസിൽ ചെയർമാൻ മുനീർ ചുങ്കത്തറ, അലി റാവുത്തർ, കെ. അഷ്റഫ്, എസ്.സരോജിനി, രാജേഷ് നിലമ്പൂർ , അനീഷ് നിലമ്പൂർ, സജിനി ഷൈജു എന്നിവർ സംസാരിച്ചു.അഷ്റഫ് കൽപ്പറ്റ സ്വാഗതവും, കെ.നിതിൻ നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *