ഭിന്നശേഷി കലോത്സവം നടത്തി
വൈത്തിരി: വൈത്തിരി ഗ്രാമ പഞ്ചായത്ത് പഞ്ചായത്ത് പരിധിയിലുള്ള ഭിന്നശേഷിക്കാർക്കായി ഒപ്പം 2024 കലോത്സവം സംഘടിപ്പിച്ചു. കലോത്സവം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം വി വിജേഷ് ഉദ്‌ഘാടനം ചെയ്തു. വൈസ് പ്രസി. ഉഷ ജ്യോതിദാസ് അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്‌സൺ കെ കെ തോമസ്, മെമ്പർമാരായ ജോഷി, മേരിക്കുട്ടി, മൈക്കിൾ, സുജിന, ജയപ്രകാശ് എന്നിവർ സംസാരിച്ചു. കലോത്സവ സമാപന പരിപാടി ബ്ലോക്ക് മെമ്പർ എൽസി ജോർജ്ജ് ഉദ്‌ഘാടനം ചെയ്തു. ക്ഷേമ കാര്യാ ചെയർ പേഴ്‌സൺ ജി. നിഷ സ്വാഗതവും ഐ സി ഡി എസ് സൂപ്പർവൈസർ ടിന്റു ജേക്കബ് നന്ദിയും പറഞ്ഞു.
Leave a Reply