May 28, 2026

വ്യോമസേനയില്‍ അവസരം

0
By ന്യൂസ് വയനാട് ബ്യൂറോ

പ്ലസ്ടു സയന്‍സ്, ബി ഫാം എന്നിവ പാസ്സായവര്‍ക്ക് ഇന്‍ഡ്യന്‍ വ്യോമസേനയില്‍ മെഡിക്കല്‍ അസിസ്റ്റന്റ്, ഫാര്‍മസിസ്റ്റ് തസ്തികയില്‍ സ്ഥിരനിയമനത്തിന് അവസരം. 2025 ഫെബ്രുവരി ആദ്യവാരം എറണാകുളം മഹാരാജാസ് കോളേജില്‍ നടത്തുന്ന ജനറല്‍ റിക്രൂട്ട്മെന്റിലൂടെയാണ് ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നത്. ഉദ്യോഗാര്‍ത്ഥികള്‍ 2001 ജൂലൈ 3 നും 2006 ജൂലൈ 03 നുമിടയില്‍ ജനിച്ചവരായിരിക്കണം.

തസ്തിക 1. ഗ്രൂപ്പ് വൈ-മെഡിക്കല്‍ അസിസ്റ്റന്റ്, യോഗ്യത പ്ലസ്ടു സയന്‍സ് (ഫിസിക്സ്, കെമിസ്ട്രി, ബയോളജി) 60% മാര്‍ക്കുണ്ടായിരിക്കണം. റിക്രൂട്ട്മെന്റ് തീയതി ഫെബ്രുവരി 1, 2.

തസ്തിക 2. ഗ്രൂപ്പ് വൈ-ഫാര്‍മസിസ്റ്റ്

യോഗ്യത-ബിഫാം 60 ശതമാനം മാര്‍ക്കോടെ പാസ്സായിരിക്കണം. റിക്രൂട്ട്മെന്റ് തീയതി ഫെബ്രുവരി 4. വിദ്യാഭ്യാസ യോഗ്യത, പ്രായം, നേറ്റിവിറ്റി എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം ഉദ്യോഗാര്‍ത്ഥികള്‍ പ്രസ്തുത തീയതിയില്‍ എറണാകുളം മഹാരാജാസ് കോളേജില്‍ എത്തണം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *