September 14, 2026

പുൽപ്പള്ളി ബീവറേജസ് ഔട്ട്ലെറ്റ് മാറ്റുന്നതിനെതിരെ പ്രതിഷേധം

0
Img 20250201 140050
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി :ബിവറേജസ് ഔട്ട്ലെറ്റ് മാറ്റരുതെന്ന ആവശ്യവുമായി സംയുക്ത ട്രേഡ് യൂണിയനുകളും, ജനങ്ങളും യോഗം ചേർന്നു .

പുൽപ്പള്ളി ബീവറേജസ് ഔട്ട്ലെറ്റ് പുൽപ്പള്ളി പഞ്ചായത്തിൽ നിന്നും മുള്ളൻ കൊല്ലി പഞ്ചായത്തിലേക്ക് മാറ്റാനുള്ള നീക്കത്തെ എതിർത്തുകൊണ്ട് സംയുക്ത ട്രേഡ് യൂണിയനുകളും, ജനങ്ങളും സംഘടിച്ചു.

 

പുൽപ്പള്ളി പഞ്ചായത്തിലെ താഴെയങ്ങാടിയിൽ പ്രവർത്തിക്കുന്ന ബിവറേജസ് ഔട്ട്ലെറ്റ് മുള്ളൻകൊല്ലി പഞ്ചായത്തിലേക്ക് മാറ്റാൻ ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ട്രേഡ് യൂണിയനകളും, ജനങ്ങളും ആ നിലപാടിനെ എതിർത്തുകൊണ്ട് രംഗത്ത് വന്നിരിക്കുന്നത്.

 

പുൽപ്പള്ളി പഞ്ചായത്തിൽ പ്രവർത്തിച്ചുവരുന്ന ബെവ്‌കോ ഔട്ട്ലെറ്റിന് ലഭിക്കുന്ന വരുമാനം മുള്ളൻകൊല്ലി പഞ്ചായത്തിലേക്ക് മാറ്റുകയാണെങ്കിൽ നേർ പകുതിയുടെ പകുതി കുറയും എന്ന് സംയുക്ത ട്രേഡ് യൂണിയൻ യൂണിയനുകളും, ജനങ്ങളും അഭിപ്രായപ്പെടുന്നു.

 

 

തമിഴ്നാട്, കർണാടക കേരള സംസ്ഥാനത്തിന്റെ അതിർത്തി പങ്കിടുന്ന പുൽപ്പള്ളിയിലെ ഔട്ട്ലെറ്റിൽ മറ്റു സംസ്ഥാനത്തു നിന്നും നിരവധി ആളുകൾ എത്തിച്ചേരുന്നു.

 

 

പുൽപ്പള്ളി, മുള്ളൻകൊല്ലി, പൂതാടി പഞ്ചായത്തിന് പുറമേ ബത്തേരി , കൽപ്പറ്റ വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും വിനോദ സഞ്ചാരകേന്ദ്രമായ പുൽപ്പള്ളിയിൽ എത്തിച്ചേരുന്ന വിദേശികളടക്കം പുൽപ്പള്ളി ബിവറേജ് ഔട്ട്ലെറ്റിൽ എത്തിച്ചേരുന്നു.

 

പുൽപ്പള്ളി ബീവറേജിലേക്ക് നിഷ്പ്രയാസം ആളുകൾക്ക് എത്തിച്ചേരാൻ പറ്റുന്ന വാഹന സൗകര്യം നിന്നും, വാഹന സൗകര്യം ഇല്ലാത്ത ഗ്രാമത്തിലേക്ക് മാറ്റാനായി പുൽപ്പള്ളിയിലെ ബാർ ലോബിയാണ് പ്രവർത്തിക്കുന്നത് എന്നും ജനങ്ങളും, ട്രേഡ് യൂണിയനും മീ ഡിയകളോട് പറഞ്ഞു .

 

ഇപ്പോൾ മികച്ച കച്ചവടം ലഭിക്കുന്ന പുൽപ്പള്ളി വിവറേജ് ഔട്ട്ലെറ്റ് ആസ്ഥാനത്തുനിന്ന് മാറ്റിയാൽ വ്യാപാരം കുറഞ്ഞ് സർക്കാരിന് വൻ നഷ്ടമുണ്ടാകുമെന്നും ജനങ്ങളും, ട്രേഡ് യൂണിയനുകളും അഭിപ്രായപ്പെടുന്നു.

 

 

സംയുക്ത ട്രേഡ് യൂണിയൻ യോഗം മണി പാമ്പനാൽ അധ്യക്ഷത വഹിച്ച് ഉദ്ഘാടനം ചെയ്തു.

 

ബൈജു നമ്പിക്കൊല്ലി, അനിൽ സി.കുമാർ, വി ടി തോമസ്, ട്രേഡ് യൂണിയൻ അംഗങ്ങളും, ജനപ്രതിനിധികളും പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *