May 28, 2026

പനമരം ഗ്രാമപഞ്ചായത്ത് അംഗം ബെന്നി ചെറിയാനെ മർദ്ദിച്ച കേസിൽ ഒരാൾ അറസ്റ്റിൽ.

0
Img 20250202 075142
By ന്യൂസ് വയനാട് ബ്യൂറോ

പനമരം: പനമരം ഗ്രാമപഞ്ചായത്ത് അംഗം ബെന്നി ചെറിയാനെ മർദ്ദിച്ചതുമായി ബന്ധപ്പെട്ട് പനമരം പോലീസ് രജിസ്റ്റർ ചെയ്ത വധശ്രമ കേസിലെ ഒന്നാം പ്രതിയെ അറസ്റ്റ് ചെയ്തു. സിപിഎം പ്രവർത്തകനായ ചുണ്ടക്കുന്ന് പല്ലാത്ത് ഷിഹാബ് (44) ആണ് അറസ്റ്റിലായത്. സംഭവ ശേഷം ഒളിവിൽ പോയ ഇയാളെ കർണാടകയിലെ ഗുണ്ടൽപേട്ടിൽ വെച്ചാണ് പോലീസ് പിടികൂടിയത്. കേസിലെ മറ്റ് പ്രതികൾക്കായി അന്വേഷണം നടത്തി വരുന്നതായി പോലീസ് അറിയിച്ചു. ജനുവരി 22 ന് പനമരം ടൗണിൽ വെച്ചാണ് സംഭവം നടന്നത്. ബെന്നിയെ ഒരു സംഘം ആളുകൾ കമ്പിവടിയും മറ്റും ഉപയോഗിച്ച് മർദ്ദിച്ചതായാണ് പരാതി. പരിക്കേറ്റ ബെന്നി മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *