ഗ്രാമാദരപത്രവും സാരിയും സമ്മാനിച്ച് ജില്ലയിലെ മുഴുവൻ സി.ഡി.എസിനെയും അനുമോദിച്ചു
കൽപ്പറ്റ:വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇനിഷ്യെറ്റീവും
എഡിഫൈസ് ഇന്ത്യയും ചേർന്ന് ജില്ലയിലെ മുഴുവൻ കുടുംബശ്രീ സി. ഡി. എസ് ചെയർപേഴ്സൺസിനേയും ആദരിച്ചു.കൽപ്പറ്റ ഹരിതഗിരി ഹാളിൽ നടന്ന ചടങ്ങിൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഗ്രാമാദര പത്രവും മൊമെന്റോയും സാരിയും സി. ഡി. എസ് ചെയർപേഴ്സൺമാർക്ക് സമ്മാനിച്ചു.
കുടുംബശ്രീ ജില്ലാ കോർഡിനേറ്റർ പി. കെ ബാലസുബ്രമണിയൻ അധ്യക്ഷത വഹിച്ചു.
എഡിഫൈസ് ഇന്ത്യ
മാനേജിങ് ഡയറക്ടറും
വേൾഡ് ഹാപ്പിനസ് ഫൌണ്ടേഷൻ ചെയർമാനുമായ
ഷാജി എൻ ജോർജ് മുഖ്യപ്രഭഷണം നടത്തി.
ജില്ലയുടെ വികസനവഴിയിൽ അതിനിർണ്ണായക പങ്കുവഹിക്കുന്ന കുടുംബശ്രീയുടെ നേതൃനിരയെ ആദരിക്കുക വഴി ജുനൈദ് കൈപ്പാണി ശ്രദ്ധേയനാവുകയാണ്.
മറുപടി പ്രസംഗം നടത്തിയ സി. ഡി. എസ് പ്രതിനിധികൾ അവരുടെ പ്രവർത്തന ഗോദയിൽ ആദ്യമായി കിട്ടിയ ക്ഷേമകാര്യ അംഗീകാരത്തിന് നിറമനസ്സോടെ സന്തോഷം രേഖപ്പെടുത്തി





Leave a Reply