കൽപ്പറ്റ എക്സൈസ് സംഘം നാല് ലിറ്റർ ചാരായവുമായി യുവാവിനെ അറസ്റ്റ് ചെയ്തു.
വെണ്ണിയോട് : കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷർഫുദ്ദീൻ ടി യും സംഘവും അരമ്പറ്റക്കുന്ന് വൈപ്പടി ഭാഗത്ത് നടത്തിയ പരിശോധനയിൽ 4 ലിറ്റർ ചാരായവുമായി യുവാവിനെ അറസ്റ്റ് ചെയ്തു.
അരമ്പറ്റക്കുന്ന് , വൈപ്പടി ഭാഗങ്ങളിൽ ചാരായം വിൽപ്പന നടത്തി വന്നിരുന്ന അരമ്പറ്റക്കുന്ന് വൈപ്പടി സ്വദേശി വൈപ്പടി വീട്ടിൽ ജയചന്ദ്രൻ വി എം (45) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇതിനു മുമ്പും സമാന തരത്തിലുള്ള കേസിന് അറസ്റ്റിലായിട്ടുണ്ട്.
പരിശോധനയിൽ പ്രിവൻ്റീവ് ഓഫീസർമാരായ കൃഷ്ണൻകുട്ടി പി ,
ലത്തീഫ് കെഎം ,
സിവിൽ എക്സൈസ് ഓഫീസർമാരായ സജിപോൾ, സജിത്ത്, അനീഷ് ഇ ബി , ബിന്ദു കെ കെ എന്നിവർ പങ്കെടുത്തു.
10 വർഷം വരെ കഠിന തടവ് ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണിത്.
പ്രതിയെ ജെ എഫ് സിഎം കൽപ്പറ്റ കോടതി മുമ്പാകെ ഹാജറാക്കുന്നതാണ്.
ഈ കേസിൽ പ്രതിക്ക് 10 വർഷം വരെ തടവുശിക്ഷ ലഭിക്കാൻ സാധ്യതയുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കും.





Leave a Reply