September 13, 2026

കരിയിലകളില്‍നിന്നു നാല് പുത്തന്‍ ഉത്പന്നങ്ങള്‍ വികസിപ്പിച്ച് വയനാട് സ്വദേശി

0
Img 20250210 160529
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: എന്‍ഐടി കാലിക്കട്ടില്‍ ഗവേഷണത്തിനു ലഭിച്ച അവസരം കരിയിലകളില്‍നിന്നു

നാല് പുത്തന്‍ ഉത്പന്നങ്ങള്‍ വികസിപ്പിക്കുന്നതിന് ഉപയോഗപ്പെടുത്തി വയനാട് സ്വദേശി. മീനങ്ങാടി കൊളഗപ്പാറയിലെ നാഷണല്‍ ബയോടെക് റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ ചെയര്‍മാന്‍ പൂവത്തിങ്കല്‍ എല്‍ദോയുടേതാണ് അപൂര്‍വ നേട്ടം.

കാര്‍ബണ്‍ ഫൈബര്‍ ലൈക്ക്, ഷോക്ക് അബ്‌സോര്‍ബര്‍ ഫോം, വാള്‍ ടൈല്‍സ്, സീലിംഗ് പാനല്‍ ബോര്‍ഡ് എന്നിവയാണ് 45കാരനായ എല്‍ദോ വികസിപ്പിച്ചത്. വിവിധയിനം കരിയിലകളുടെ ശാസ്ത്രീയ ഉപയോഗത്തിലൂടെ ഏഴ് മാസമെടുത്താണ് ഇത്രയും ഉത്പന്നങ്ങള്‍ തയാറാക്കിയതെന്നു എല്‍ദോ പറഞ്ഞു.

ഈട്ടി, കുന്നി, മരുത് എന്നീ ഇനം മരങ്ങളുടെ കരിയില ഉപയോഗിച്ചാണ് വാള്‍ ടൈല്‍സ് നിര്‍മിച്ചത്. നിലവില്‍ വിപണിയില്‍ ലഭ്യമായ ഇനങ്ങളെ അപേക്ഷിച്ച് കുറഞ്ഞ ചെലവില്‍ നിര്‍മിക്കാന്‍ കഴിയുന്നതാണ് കരിയിലകള്‍ ഉപയോഗിച്ച് തയാറാക്കുന്ന വാള്‍ ടൈല്‍.

പ്ലാവ്, മാവ്, ഇടന തുടങ്ങിയ ഇനം മരങ്ങളുടെ കരിയിലകളാണ് സീലിംഗ് പാനല്‍ ബോര്‍ഡ് നിര്‍മാണത്തിനു പ്രയോജനപ്പെടുത്തിയത്. കുറഞ്ഞ കനവും കൂടുതല്‍ ബലവും ഉള്ളതാണ് എല്‍ദോ വികസിപ്പിച്ച പാനല്‍ ബോര്‍ഡ്.

വാഹനങ്ങളുടെ ഫൈബര്‍ പാര്‍ട്ടിനു പകരം ഉപയോഗിക്കാവുന്നതാണ് കാര്‍ബണ്‍ ഫൈബര്‍ ലൈക്ക്. പ്രധാനമായും ഈട്ടി കരിയിലകള്‍ ഉപയോഗിച്ചായിരുന്നു ഇതിന്റെ നിര്‍മാണം. വാഹനത്തിന്റെ ബോഡിയുടെ ഭാരം കുറയ്ക്കുന്നതിനും ബലം വര്‍ധിപ്പിക്കുന്നതിനും ഉതകുന്ന വിധത്തിലാണ് ഇത് വികസിപ്പിച്ചത്. തേക്ക്, മാവ്, പാണല്‍ എന്നീ മരങ്ങളുടെ കരിയിലകളാണ് ഷോക്ക് അബ്‌സോര്‍ബര്‍ ഫോം നിര്‍മാണത്തിനു പ്രയോജനപ്പെടുത്തിയത്. നാല് ഉത്പന്നങ്ങളുടെയും പരിശോധന എന്‍ഐടിയില്‍ അടുത്ത കാലത്ത് പൂര്‍ത്തിയായി.

വാഴനാര് ഉപയോഗിച്ച് കരകൗശല വസ്തുക്കള്‍ നിര്‍മിക്കുന്നതില്‍ വിദഗ്ധനാണ് എല്‍ദോ. വാഴപ്പോളയില്‍നിന്ന് വസ്ത്രം, സിമന്റ് പായ്ക്കറ്റ് കവര്‍, കരകൗശലവസ്തുക്കള്‍ എന്നിവയുടെ നിര്‍മാണത്തിനു ഉതകുന്ന ഗുണനിലവാരമുള്ള നാര് വേര്‍തിരിച്ചെടുക്കുന്ന യന്ത്രം, കയര്‍ പിരിക്കുന്നതിനുള്ള ഇലക്‌ടോണിക് റാട്ട് തുടങ്ങിയവ എല്‍ദോ നേരത്തേ വികസിപ്പിച്ചിട്ടുണ്ട്. കരകൗശലവസ്തു നിര്‍മാണത്തില്‍ കാസര്‍ഗോഡ് ചീമേനി തുറന്ന ജയിലിലെ തടവുകാരടക്കം ഒരു ലക്ഷത്തോളം പേര്‍ക്ക് എല്‍ദോ പരിശീലനം നല്‍കിയിട്ടുണ്ട്. അന്താരാഷ്ട്ര ശാസ്ത്രമേളകളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. 2018ല്‍ കോഴിക്കോട് നടന്ന

റൂറല്‍ ഇന്നവേറ്റേഴ്‌സ് മീറ്റില്‍ കണ്ടുപിടിത്തങ്ങളുടെ വിഭാഗത്തില്‍ മൂന്നാം സ്ഥാനം ഇലക്‌ട്രോണിക് റാട്ടിലൂടെ എല്‍ദോ സ്വന്തമാക്കിയിരുന്നു. വേഗത്തിലും എളുപ്പത്തിലും കയര്‍ പരിക്കാന്‍ സഹായിക്കുന്ന ഇലക്‌ട്രോണിക് റാട്ട്. 2016ല്‍ ഡല്‍ഹിയില്‍ നടന്ന ഇന്ത്യ ഇന്റര്‍നാഷണല്‍ ശാസ്ത്ര കോണ്‍ഗ്രസില്‍ മികച്ച ഗ്രാമീണ ഗവേഷകനുള്ള പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. സ്‌പൈസസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ 2018ലെ ഐക്കര്‍ പുരസ്‌കാരവും നേടിയിട്ടുണ്ട്. എല്‍ദോയുടെ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി ഇന്ത്യയില്‍ നിര്‍മിച്ചതാണ് 2008 ബീജിംഗ് ഒളിംപ്ക്‌സില്‍ ഉപയോഗപ്പെടുത്തിയതില്‍ കാല്‍ ലക്ഷം തൊപ്പികള്‍.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *